റോഡപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ
പരാതി പരിഹാര ഓഫീസര്‍ ആർടിഒ

പാലക്കാട്
മോട്ടോർ വാഹന അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ നൽകുന്ന പണരഹിത ചികിത്സാ പദ്ധതിയുടെ (2025) പരാതി പരിഹാര ഓഫീസറായി റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറെ നിയമിച്ചു. കലക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. റോഡപകടത്തിൽ പരിക്കേറ്റവർക്ക് അപകടം നടന്ന് പരമാവധി ഏഴുദിവസത്തിനുള്ളിൽ 1.5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകുന്നതാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് റോഡപകട ഇരകൾക്കോ, ആശുപത്രികൾക്കോ എന്തെങ്കിലും പരാതികളോ സംശയങ്ങളോ ഉണ്ടെങ്കിൽ നേരിട്ട് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറെ സമീപിക്കാം. ഫോണ്‍: 04912-505741, 8547639009.









0 comments