രോഗികൾക്ക്​ ‘ഹെൽപ്പിങ്​ ഹാൻഡ്​​സ്’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2025, 01:00 AM | 1 min read

പാലക്കാട്

ഹെൽപ്പിങ്​ ഹാൻഡ്​സ് ചാരിറ്റബിൾ ട്രസ്റ്റ്​ ജില്ലാ ആശുപത്രിയിലെ പ്രവർത്തനരഹിതമായ ഉപകരണങ്ങൾ ഉപയോഗപ്രദമാക്കി. ആദ്യഘട്ടത്തിൽ 13 വീൽചെയർ, 10 സ്ട്രക്ച്ചർ എന്നിവ ട്രസ്റ്റ് ഭാരവാഹികൾ ആശുപത്രി അധികൃതർക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്​ കെ ബിനുമോൾ ഏറ്റുവാങ്ങി. ഗുരുതര രോഗമുള്ളവർക്ക്​ ​ കൈത്താങ്ങായി കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെയർ ഹോമിന്റെ സംഘാടകരാണ് ഹെൽപ്പിങ്​ ഹാൻഡ്​സ് ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നത്​. ജില്ലാ ആശുപത്രി സൂപ്രണ്ട് പി കെ ജയശ്രീ, പി ആർ ഒ അജിത്​ കൃഷ്ണൻ, പാലക്കാട് തഹസിൽദാർ എൻ എൻ മുഹമ്മദ് റാഫി, ഹെൽപ്പിങ്​ ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ യൂസഫ് തോട്ടശേരി, പി ഹാഫിസുള്ള, എസ്​ വൈ മുഹമ്മദ് അലി, എസ് എം സലിം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home