ട്രെയിൻ സർവീസിൽ മാറ്റം

പാലക്കാട്
പാളങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. ആഗസ്‌ത് മൂന്ന്, നാല് തീയതികളിൽ തിരുനെൽവേലി ജങ്‌ഷനിൽനിന്ന് പുറപ്പെടുന്ന 19577 –ാം നമ്പർ തിരുനെൽവേലി ജങ്‌ഷൻ ജാംനഗർ ദ്വൈവാര എക്സ്പ്രസ് ഹാപ്പ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. ആഗസ്‌ത് അഞ്ചിന് എറണാകുളം ജങ്‌ഷനിൽനിന്ന് പുറപ്പെടുന്ന 16338 –ാം നമ്പർ എറണാകുളം ജങ്‌ഷൻ– - ഓഖ ദ്വൈവാര എക്സ്പ്രസ് രാജ്‌കോട്ട് സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. 25-ന് ജാംനഗറിൽനിന്ന് പുറപ്പെടേണ്ട 19578–ാം നമ്പർ ജാംനഗർ– - തിരുനെൽവേലി ജങ്‌ഷൻ ദ്വൈവാര എക്സ്പ്രസ് അതേ ദിവസം രാത്രി 11.55ന് ഹാപ്പയിൽനിന്ന് യാത്ര ആരംഭിക്കും. 31, ആഗസ്‌ത് ഒന്ന്, ഏഴ് തീയതികളിൽ ജാംനഗറിൽ നിന്ന് പുറപ്പെടേണ്ട 19578–ാം നമ്പർ ജാംനഗർ – തിരുനെൽവേലി ജങ്‌ഷൻ ദ്വൈവാര എക്സ്പ്രസ് അതേ ദിവസം രാത്രി 9.40ന് ഹാപ്പയിൽനിന്ന് യാത്ര ആരംഭിക്കും. ആഗസ്‌ത് ആറിന് ഓഖയിൽനിന്ന് പുറപ്പെടേണ്ട 16337–ാം നമ്പർ ഓഖ–- എറണാകുളം ജങ്‌ഷൻ ദ്വൈവാര എക്സ്പ്രസ് അതേ ദിവസം പകൽ 11.05-ന് രാജ്‌കോട്ടിൽനിന്ന് യാത്ര ആരംഭിക്കും









0 comments