ad
Deshabhimani

പുതിയ ചുവടുവയ്‌പ്പുമായി മെഡിക്കൽ കോളേജ്‌

തിമിര ശസ്‌ത്രക്രിയ ആരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 11, 2025, 12:00 AM | 1 min read

പാലക്കാട്‌

ആരോഗ്യ രംഗത്ത്‌ ജില്ലയുടെ അഭിമാനമായ പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചൊവ്വാഴ്‌ച തിമിര ശസ്‌ത്രക്രിയ തുടങ്ങി. രണ്ട്‌ ശസ്‌ത്രക്രിയയാണ്‌ ചൊവ്വാഴ്‌ച നടത്തിയത്‌. ഇതോടെ കൂടുതൽ പേരുടെ ആശ്രയമായി മെഡിക്കൽ കോളേജ്‌ മാറും. ജൂൺ 30 മുതൽ വലിയ ശസ്‌ത്രക്രിയകൾ തുടങ്ങിയ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ 350 ശസ്‌ത്രക്രിയകളാണ്‌ ഇതിനകം നടത്തിയത്‌. ജനറൽ സർജറി വിഭാഗത്തിൽ എൻഡോസ്‌കോപ്പി, സിഗ് മോഡോ കോപ്പി, ഇഎൻടി വിഭാഗത്തിൽ എൻഡോസ്‌കോപ്പി, പൾമനോളജി വിഭാഗത്തിൽ ബ്രോങ്കോസ്‌കോപ്പി എന്നിവയാണ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലുള്ളത്‌. ഓപ്പറേഷൻ തിയറ്റർ, അർട്രാ സോൺ, ന്യൂമാറ്റിക്‌ ട്യൂബ്‌ ട്രാസ്‌ഫർ തുടങ്ങിയവ ഇവിടെയുണ്ട്‌. രക്തത്തിന്റെ സാമ്പിളുകൾ നേരിട്ട്‌ പരിശോധനയ്‌ക്ക്‌ അയക്കാവുന്ന ന്യൂമാറ്റിക്‌ ട്യൂബ്‌ ട്രാസ്‌ഫർ എല്ലാ ലാബുകളിലും വാർഡുകളിലും സജ്ജമാണ്‌. ദേശീയപാതയ്‌ക്കരികിൽ യാക്കരയിൽ 50 ഏക്കറിൽ രണ്ടുകെട്ടിടങ്ങളിലായിരുന്നു മെഡിക്കൽ കോളേജ്‌ പ്രവർത്തിച്ചിരുന്നത്‌. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ മെഡിക്കൽ കോളേജ്‌ വൻ പുരോഗതിയിലേക്കെത്തിയത്‌. അക്കാദമിക്‌ ബിൽഡിങ്, മെയിൻ ബ്ലോക്ക്‌, ഹോസ്പിറ്റൽ ബ്ലോക്ക്‌, ഹോസ്റ്റൽ ബ്ലോക്ക്‌ എന്നിവ നിർമിച്ചു. ഇതിനകം ആറ്‌ ബാച്ച് വിദ്യാർഥികൾ എംബിബിഎസ്‌ പഠനം പൂർത്തിയാക്കി. അഞ്ച്‌ ബാച്ചുകളിലായി 500 വിദ്യാർഥികൾ പഠിക്കുന്നുണ്ട്‌. നൂറിലധികം വിദ്യാർഥികൾ എംഡി പ്രവേശനവും നേടി.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home