കെഎസ്എഫ്ഇയിൽ ശമ്പള പരിഷ്കരണ ചർച്ച പുനരാരംഭിക്കണം

കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയന്‍ ജില്ലാ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനംചെയ്യുന്നു
കോഴിക്കോട് കെഎസ്എഫ്ഇയിലെ നിർത്തിവച്ച ശമ്പള പരിഷ്കരണ ചർച്ചകൾ ഉടൻ പുനരാരംഭിക്കണമെന്ന് കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വാർഷിക വിറ്റുവരവ് ഒരുലക്ഷം കോടിയായി വർധിച്ച പ്രഖ്യാപനം വരാനിരിക്കയാണ്. ബിസിനസ് വർധിപ്പിക്കുന്നതിൽ അഹോരാത്രം യത്നിച്ച ജീവനക്കാർക്ക് അർഹമായ ആനുകൂല്യ വർധന വരുത്തേണ്ടതുണ്ടെന്നും സമ്മേളനം ആവശ്യപ്പെട്ടു. മുതലക്കുളം സരോജ് ഭവനിൽ വി എസ് അച്യുതാനന്ദൻ നഗറിൽ ചേർന്ന ജില്ലാ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം ടി മുരളി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി വി സജിത്ത് പ്രവർത്തന റിപ്പോർട്ടും എം കെ ആന്റു വരവ് ചെലവ് കണക്കും ജനറൽ സെക്രട്ടറി എസ് അരുൺ ബോസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി ശശി രക്തസാക്ഷി പ്രമേയവും രാജേന്ദ്രൻ മന്ദമ്പത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം വി സുധീർ, കെ വി അഞ്ജന, ധീര പാറമ്മൽ, കെ ടി യൂസഫ്, പ്രജിത്ത് കുമാർ, സനൽ എന്നിവർ അഭിവാദ്യംചെയ്‌തു. ഭാരവാഹികൾ: ഇ കെ ശിവാനന്ദൻ (പ്രസിഡന്റ്)-, എം കെ ആന്റു (സെക്രട്ടറി -), -ലിഷ വിശ്വനാഥൻ (ട്രഷറർ).









0 comments