കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം

കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്യുന്നു
കോഴിക്കോട്
കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം കൊയിലാണ്ടി ഇ എം എസ് മെമ്മോറിയൽ മുനിസിപ്പൽ ടൗൺഹാളിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ധീര പാറമ്മൽ അധ്യക്ഷയായി. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് മുരളീകൃഷ്ണ പിള്ള, സംസ്ഥാന ജോ. സെക്രട്ടറിമാരായിട്ടുള്ള മണിക്കുട്ടി പി കുര്യാക്കോസ്, ഷമീർ മുഹമ്മദ്, വി എം റോജ രമണി, സംസ്ഥാന കമ്മിറ്റി അംഗം ഷൈനി എന്നിവർ സംസാരിച്ചു. എൻ കെ സനൽ സ്വാഗതവും ആയിഷ സലാം നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം അഖിലേഷ് (പ്രസിഡന്റ്), ധീര പാറമ്മൽ (സെക്രട്ടറി), അരുൺ സി ശരത് (ട്രഷറർ).









0 comments