സി പി ശിവദാസൻ സ്മാരക പുരസ്കാരം പ്രൊഫ. ഇ വി രാമകൃഷ്ണന്

പ്രൊഫ. ഇ വി രാമകൃഷ്ണൻ
വടകര: വടകര സാഹിത്യവേദിയുടെ സി പി ശിവദാസൻ സ്മാരക പുരസ്കാരം പ്രൊഫ. ഇ വി രാമകൃഷ്ണന്. നിരൂപകനും കോഴിക്കോട് സർവകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന ഡോ. സി പി ശിവദാസൻ്റെ ഓർമയ്ക്കായി വടകര സാഹിത്യവേദി ഏർപ്പെടുത്തിയ പുരസ്കാരത്തിന് പ്രൊഫ. ഇ വി രാമകൃഷ്ണൻ്റെ 'കവിതയുടെ ഉപ്പ്' എന്ന നിരൂപണകൃതി അർഹമായി. 20001രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കല്പറ്റ നാരായണൻ, പി കെ രാജശേഖരൻ, സജയ് കെ വി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് നിർണ്ണയിച്ചത്.
കവി, നിരൂപകൻ, വിവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ഇ വി രാമകൃഷ്ണൻ കേരള- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായിരുന്ന അദ്ദേഹം ഗുജറാത്ത് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എമിറിറ്റ്സ് പ്രൊഫസറായും പ്രവർത്തിച്ചു. ആഗസ്ത് 17 ന് വടകരയിൽ നടക്കുന്ന സി പി ശിവദാസൻ അനുസ്മരണ സമ്മേളനത്തിൽ എം എൻ കാരശ്ശേരി പുരസ്കാരം സമ്മാനിക്കും.










0 comments