മീൻപിടിത്ത യാനം: നിര്‍ദേശങ്ങള്‍ പാലിക്കണം

ഫ്രഷ് സ്റ്റാര്‍ട്ട്... 52 ദിവസത്തെ ട്രോളിങ് നിരോധം അവസാനിച്ചതോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മത്സ്യത്തൊഴിലാളികള്‍ വീണ്ടും കടലിലേക്ക് ഇറങ്ങുകയായി. കോഴിക്കോട് പുതിയാപ്പ ഹാര്‍ബറിലെ ട്രോളര്‍ ബോട്ടുകളിലേക്ക് ഐസ് നിറക്കുന്ന മത്സ്യത്തൊഴിലാളി ഫോട്ടോ: മിഥുന്‍ അനില മിത്രന്‍
കോഴിക്കോട്
ട്രോളിങ് നിരോധനം അവസാനിച്ചശേഷം ( 31 അർധരാത്രി മുതൽ) എല്ലാ മത്സ്യബന്ധന യാനങ്ങളും അധികൃതരുടെ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പ് പാലിച്ച് മാത്രമേ കടലിൽ പോകാവൂവെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ആധാർ കാർഡ് കൈവശംവയ്ക്കുകയും ആവശ്യപ്പെടുമ്പോൾ പരിശോധനയ്ക്ക് നൽകുകയും വേണം. മത്സ്യമേഖലയിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികൾ നിർബന്ധമായും അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. എല്ലാ ബോട്ടുകളിലും ട്രാൻസ്പോണ്ടർ ഘടിപ്പിക്കുകയും പുതുക്കിയ ലൈസൻസ് സർട്ടിഫിക്കറ്റ്/പകർപ്പ്, രജിസ്ട്രേഷൻ, ഫസ്റ്റ് എയ്ഡ് ബോക്‌സ്, അഗ്നിരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ, ആവശ്യമായ കുടിവെള്ളം എന്നിവ കരുതുകയും വേണം. കളർ കോഡിങ്ങും കേരള സമുദ്ര മത്സ്യബന്ധന യാന നിയന്ത്രണ നിയമവും പാലിക്കണം. നിയമാനുസൃത വലിപ്പത്തിൽ കുറഞ്ഞ മത്സ്യങ്ങൾ പിടിക്കരുത്. നിയമം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നിയമ നടപടിയെടുക്കുമെന്നും അറിയിച്ചു. കടലിലെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് ബേപ്പൂർ ഫിഷറീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ഫോൺ: 9496007052, 0495 2414074.









0 comments