എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം
വോളി ചാമ്പ്യൻഷിപ്പിന് ആവേശത്തുടക്കം

അഖില കേരള ഇന്റർ കോളേജ് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്‌ഘാടന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാലിന്റെ നേതൃത്വത്തിൽ കളിക്കാരെ പരിചയപ്പെടുന്നു
ബാലുശേരി എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ അനുബന്ധമായുള്ള അഖില കേരള ഇന്റർ കോളേജ് വോളിബോൾ ചാമ്പ്യൻഷിപ്പിന് പനങ്ങാട് മേഘ സ്റ്റേഡിയത്തിൽ ആവേശകരമായ തുടക്കം. കലിക്കറ്റ്, എംജി, കേരള യൂണിവേഴ്സിറ്റി താരങ്ങളാണ് വിവിധ കോളേജുകൾക്കുവേണ്ടി ഗ്രൗണ്ടിലിറങ്ങുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ ഉദ്ഘാടനംചെയ്തു. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണൻ അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡന്റ് ശിവപ്രസാദ് എന്നിവർ മുഖ്യാതിഥികളായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി പി താജുദ്ദീൻ, സിപിഐ എം ഏരിയാ സെക്രട്ടറി ടി കെ സുമേഷ്, കെ വിജയകുമാർ, എം ലോഹിതാക്ഷൻ, പി പ്രേംനാഥ്, കെ വി ദാമോദരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ആർ കെ മനോജ് സ്വാഗതവും വൈഷ്ണവ് രാജ് നന്ദിയും പറഞ്ഞു. ഉദ്ഘാടന മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് ചേളന്നൂർ എസ്എൻജി കോളേജ് അരുവിത്തറ സെന്റ് ജോർജ് കോളേജിനെ പരാജയപ്പെടുത്തി. സ്കോർ: 28–--26, 25–-22,25-–-23. പ്രതിരോധത്തിലൂന്നി കളിച്ച അരുവിത്തറ കോളേജ് ആദ്യ സെറ്റിൽ മുന്നേറ്റം നടത്തിയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയാണ് എസ്എൻ കോളേജ് ആദ്യസെറ്റ് ജയിച്ചത്. ക്യാപ്റ്റൻ അതുൽ, മിൻഹാജ്, ദിൽജിത്ത് എന്നിവരിലൂടെ രണ്ടും മൂന്നും സെറ്റുകളും ജയിച്ചു. ഇന്നത്തെ കളി മാവേലിക്കര ബിഷപ്പ് മൂർ കോളേജ് കോഴിക്കോട് സായ് സെന്റർ
0 comments