ad
Deshabhimani

വേതനമില്ല, ജീവിതം വഴിമുട്ടി കൊറിയർ ജീവനക്കാർ

a
avatar
സ്വന്തം ലേഖകൻ

Published on Jun 23, 2026, 12:45 AM | 1 min read

കോഴിക്കോട്‌

ജോലിക്ക്‌ കൃത്യമായ വേതനമില്ലാതെ ജീവിതം പ്രതിസന്ധിയിലായി കെഎസ്‌ആർടിസി കൊറിയർ ലോജിസ്റ്റിക്‌സ്‌ വിഭാഗം ജീവനക്കാർ. ജോലിഭാരവും വരുമാനമില്ലായ്മയും കാരണം പലരും ജോലി ഉപേക്ഷിക്കുകയാണ്‌.

പ്രതിമാസം 21,000 രൂപ ശമ്പളം നൽകുമെന്ന്‌ വാഗ്ദാനം നൽകിയാണ്‌ കരാർ കമ്പനി തൊഴിലാളികളെ ജോലിക്കെടുക്കുന്നത്‌. എന്നാൽ, 13,000 രൂപയാണ്‌ ശമ്പളമായി ലഭിക്കുന്നത്‌. 2000 രൂപ ഇൻസെന്റീവ്‌ നൽകുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും പല കാരണങ്ങൾ ചൂണ്ടിക്കാട്ടി മുടക്കുന്നത്‌ പതിവാണെന്നും 12 മണിക്കൂറെങ്കിലും ജോലിയെടുക്കേണ്ടിവരുന്നതായും ജീവനക്കാർ പറയുന്നു. അമിത ജോലിഭാരവും അടിച്ചേൽപ്പിക്കുകയാണ്‌. ഡിപ്പോയിൽ നാലുപേർ ചെയ്യേണ്ട ജോലിക്ക്‌ ഒരാളെയാണ്‌ നിയോഗിക്കുന്നത്‌. ശമ്പളം കിട്ടാൻ 20വരെ കാത്തിരിക്കണം. പുതുതായി ജോലിയിൽ പ്രവേശിക്കാനെത്തുന്നവർക്ക്‌ പരിശീലനമെന്ന പേരിൽ ആറുദിവസത്തെ ശമ്പളം നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്‌.

ചുരുങ്ങിയ ചെലവിൽ പാർസൽ സംവിധാനമൊരുക്കാനായാണ്‌ കെഎസ്‌ആർടിസി കൊറിയർ സ‍ൗകര്യമേർപ്പെടുത്തിയത്‌. മറ്റ്‌ കൊറിയർ ഏജൻസികളേക്കാളും ചെലവ്‌ കുറവാണെന്നതിനാൽ കൂടുതലാളുകൾ കെഎസ്‌ആർടിസിയെ ആശ്രയിക്കുന്നുണ്ട്‌. എന്നാൽ, ആവശ്യത്തിന്‌ ജീവനക്കാരില്ലാത്തതിനാൽ പല ഡിപ്പോകളിലേയും കൊറിയർ ഓഫീസുകൾ അടഞ്ഞുകിടക്കുകയാണ്‌. കൂടുതൽ ജീവനക്കാരെ നിയമിക്കുകയും വേതനം വർധിപ്പിക്കുകയും ചെയ്തില്ലെങ്കിൽ കെഎസ്‌ആർടിസി കൊറിയറിനെ ആളുകൾ കൈയൊഴിയുമെന്ന്‌ ഇ‍ൗ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home