ad
Deshabhimani

ലോകം ബേപ്പൂർ തസറയിലെ 'സൂത്ര’യിലുണ്ട്

a

ഗാരി പവറും ഡെബ്ബി പവറും ബേപ്പൂർ തസറ നെയ് ത്ത് കേന്ദ്രത്തിൽ നടക്കുന്ന "സൂത്ര 2026’ ശിൽപ്പശാലയിൽ

avatar
മനാഫ് താഴത്ത്

Published on Jan 22, 2026, 12:37 AM | 1 min read

ബേപ്പൂർ

കൈവേലകളിൽനിന്നും സർഗാത്മക രചനകളിൽനിന്നും അകന്ന്, ഡിജിറ്റൽ ലോകത്തേക്ക് ചേക്കേറുന്ന പുതിയ കാലത്തും നൂലിഴകളിൽ കരവിരുതിൽ വിസ്മയം തീർക്കുകയാണ് ഇംഗ്ലണ്ടിൽനിന്നുള്ള ഗാരി പവറും ഭാര്യ ഡെബ്ബി പവറും. ബേപ്പൂർ നടുവട്ടം തസറ ക്രിയേറ്റീവ് നെയ്ത്തുകേന്ദ്രത്തിലെ "സൂത്ര -2026’ രാജ്യാന്തര ശിൽപ്പശാലയിൽ ഏറ്റവും സജീവ സാന്നിധ്യം ഈ ദമ്പതികൾതന്നെ. ​ലണ്ടൻ യൂണിവേഴ്സിറ്റി ഓഫ് ആർട്‌സ്‌ പ്രൊഫസറായ ഗാരിയും ഭാര്യ ഡെബ്ബിയും എല്ലാദിവസവും രാവിലെമുതൽ രാത്രിവരെയും ഇടവിടാതെ കലാവിരുതിൽ ഏർപ്പെടുന്നു.

ഗാരി പ്രധാനമായും ശിൽപ്പകല, ദൃശ്യകല എന്നിവയിലാണ് കേന്ദ്രീകരിക്കുന്നതെങ്കിൽ, പെയിന്റിങ്, പ്രിന്റ്‌ മേക്കിങ് എന്നിവയാണ് ഡെബ്ബിയുടെ ഹരം. ഇവർ ഫ്രീലാൻഡ്സ് ആർടിസ്റ്റുകൂടിയാണ്. ഓരോവർഷവും ഈ ശിൽപ്പശാലയ്ക്കെത്തുന്നത് പുതിയ ഊർജവും അറിവും പകരുമെന്നും കഴിഞ്ഞ വർഷംവരെ ക്യാമ്പിന്റെ മുഖ്യ സംഘാടകനും ഡയറക്ടറുമായിരുന്ന വാസുദേവന്റെ വിയോഗം വേദനിപ്പിച്ചതായും ഇരുവരും പറഞ്ഞു.

ഇറ്റലിയിൽനിന്നുള്ള വിർജിനിയാ റയാൻ മൂന്നാംവർഷമാണ് തസറയിൽ ‘സൂത്ര’ ശിൽപ്പശാലയ്ക്ക് എത്തുന്നത്. തുണികളിൽ അത്ഭുതകരമായ കലാവിരുതാണ് വിർജീനിയയുടേത്. ജപ്പാനിൽനിന്നുള്ള യുക്കാ യമഗേഷി ആദ്യമായാണ് സൂത്രക്കെത്തുന്നതെങ്കിലും സജീവാംഗമായി ഇതിനോടകം മാറി.

അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ഇറ്റലി, കൊളംബിയ, ജപ്പാൻ, തുർക്കി, കാർഗിസ്ഥാൻ, സ്പെയിൻ, ബെൽജിയം, കനഡ, നോർവേ, ഗംഗറി, യുക്രയ്ൻ, കസാഖ്‌സ്ഥാൻ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവർ സൂത്രയിൽ പങ്കെടുക്കുന്നു. കൈത്തൊഴിലുകളും പൈതൃക കലകളും കാലികമായി പരിഷ്കരിക്കുവാനും പുതിയ ജീവിതശൈലിയോട് പൊരുത്തപ്പെടുത്താനുമുള്ള കഠിന പരിശ്രമംകൂടിയാണ് തസറയിലെ ശിൽപ്പശാല ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ ബാലകൃഷ്ണൻ പറയുന്നു. 36-ാം തവണയാണ് തസറയിൽ ശിൽപ്പശാല നടത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home