രോഗിയടക്കം ആറുപേർക്ക് പരിക്ക്
ആംബുലൻസും മീൻവണ്ടിയും കൂട്ടിയിടിച്ചു

അപകടത്തിൽപ്പെട്ട ആംബുലൻസ്
പയ്യോളി ദേശീയ പാതയിൽ ആംബുലൻസും മീൻവണ്ടിയും കൂട്ടിയിടിച്ച് രോഗിയും ഡ്രൈവർമാരുമടക്കം ആറ് പേർക്ക് പരിക്ക്. ശനി പകൽ പന്ത്രണ്ടോടെ പയ്യോളി കോടതിക്ക് സമീപത്തായിരുന്നു അപകടം. വടകര ഭാഗത്തുനിന്ന് രോഗിയുമായി വരികയായിരുന്ന 108 ആംബുലൻസും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന മീൻവണ്ടിയുമാണ് കൂട്ടിയിടിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്ന രോഗിക്കും ആംബുലൻസ് ഡ്രൈവർക്കും സഹായിക്കും മറ്റ് മൂന്ന് പേർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക്ഗവ. ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.










0 comments