ലഹരിവിരുദ്ധ ക്യാമ്പയിന് തൊടിയൂർ പഞ്ചായത്തിൽ തുടക്കം

കരുനാഗപ്പള്ളി
തദ്ദേശവകുപ്പും പൊലീസും ചേര്‍ന്ന് നടത്തുന്ന ലഹരിവിരുദ്ധ ക്യാമ്പയിന് തൊടിയൂർ പഞ്ചായത്തിൽ തുടക്കം. വെളുത്തമണൽ ഐഎച്ച്‌ആർഡി എന്‍ജിനിയറിങ് കോളേജിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ജയപ്രകാശ് ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം നജീം മണ്ണേൽ അധ്യക്ഷനായി. കരുനാഗപ്പള്ളി എസ്ഐ മിഥുൻ വളന്റിയേഴ്‌സിന് ബാഡ്ജ് വിതരണംചെയ്തു. കുന്നത്തൂർ എക്സൈസ് ഇൻസ്‌പെക്ടർ വിജിലാൽ ലഹരിമുക്ത ബോധവൽക്കരണ ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ ബിജി സുനിൽകുമാർ, ഷീജ ബാബുരാജ്, പഞ്ചായത്ത് അംഗങ്ങളായ രഞ്ജിത് ശശാങ്കൻ, സുഭാഷ് താച്ചയിൽ, കുറ്റിയിൽ സജീവ്, എംഎൽഎ ഷാജി, എച്ച് സിനിമോൾ, ഹസീന, മുംതാസ്, മായകുമാരി, ലളിത മഠത്തിൽ, കടുരേത്ത് ഷൈനി, സിന്ധു ശ്രീകുമാർ, സിമി ജവാദ്, സിഡിഎസ് ചെയർപേഴ്സൺ കല തുടങ്ങിയവർ സംസാരിച്ചു. കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക് വിദ്യാർഥികളുടെ ഫ്ലാഷ് മോബും വിളംബരജാഥയും നടന്നു.








0 comments