Deshabhimani

സ്കൂട്ടറില്‍ നിന്ന് തീ പടർന്ന് 
വീട് കത്തിനശിച്ചു

 മ‍ഞ്ചള്ളൂരിൽ വീടിന് തീപിടിച്ചപ്പോൾ
വെബ് ഡെസ്ക്

Published on Sep 30, 2026, 12:30 AM | 1 min read

​

പത്തനാപുരം

വീടിന്റെ കാർ പോർച്ചിൽ ഇരുന്ന സ്കൂട്ടറില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു. ചൊവ്വ രാത്രി ഏഴിനായിരുന്നു സംഭവം. മഞ്ചള്ളൂർ തിരുവോണത്തിൽ മോഹൻകുമാറിന്റെ വീടാണ് കത്തി നശിച്ചത്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് താമസിക്കുന്ന തൊഴിലാളികൾക്ക് ഒരു വർഷമായി, മോഹൻകുമാർ വീട് വാടകയ്ക്കു നൽകിയതായിരുന്നു. വീടിനുള്ളിൽ ഉണ്ടായിരുന്ന കോന്നി സ്വദേശി അനിൽകുമാർ എന്നയാൾ പുറത്തേക്ക് ഇറങ്ങിയതാനാൽ ആളപായം ഉണ്ടായില്ല. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണയ്ക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home