Deshabhimani

പോരാട്ടം 
ശക്തമാക്കും

സിഐടിയു കൊല്ലം ജില്ലാ സമ്മേളനത്തിന്റെ സമാപനം കുറിച്ച് കരുനാഗപ്പള്ളിയിൽ നടന്ന പ്രകടനം                                                     ഫോട്ടോ / എം എസ് ശ്രീധർലാൽ

സിഐടിയു കൊല്ലം ജില്ലാ സമ്മേളനത്തിന്റെ സമാപനം കുറിച്ച് കരുനാഗപ്പള്ളിയിൽ നടന്ന പ്രകടനം ഫോട്ടോ / എം എസ് ശ്രീധർലാൽ

വെബ് ഡെസ്ക്

Published on Sep 29, 2026, 12:07 AM | 1 min read

വി ദിവാകരൻ നഗർ (കരുനാഗപ്പള്ളി)

തൊഴിൽ സുരക്ഷ ഉറപ്പാക്കാനും കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം ശക്തമാക്കാനുമുള്ള ആഹ്വാനത്തോടെ സിഐടിയു ജില്ലാ സമ്മേളനത്തിന് ഉജ്വല സമാപനം. കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിലെ വിവിധ മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾ അണിചേർന്ന പ്രകടനവും പൊതുസമ്മേളനവും സമ്മേളനത്തിന്റെ സമാപനത്തിന്‌ ആവേശം പകർന്നു. പുതിയകാവിൽനിന്ന്‌ ആരംഭിച്ച പ്രകടനം താലൂക്കാശുപത്രിക്ക് സമീപം ഒരുക്കിയ പൊതുസമ്മേളന വേദിയിൽ സമാപിച്ചു. പ്രതിനിധി സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിൻ മേലുള്ള ചർച്ച തിങ്കളാഴ്ചയും തുടർന്നു. ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി എസ് ജയമോഹൻ മറുപടി പറഞ്ഞു. സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷം ആദ്യമായി കരുനാഗപ്പള്ളിയിൽ എത്തിയ എളമരം കരീമിനെ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി ആർ വസന്തൻ, ജനറൽ കൺവീനർ എ അനിരുദ്ധൻ എന്നിവർ ചേർന്ന്‌ ആദരിച്ചു. അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിഅമ്മ, മുൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റ് സൂസൻകോടി, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. പി സജി, നെടുവത്തൂർ സുന്ദരേശൻ, സംസ്ഥാന സെകട്ടറിമാരായ പി പി ചിത്തരഞ്ജൻ, എസ് ഹരിലാൽ, ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ്, എ എം ഇക്ബാൽ, എം ശിവശങ്കരപ്പിള്ള, ടി ആർ ശങ്കരപ്പിള്ള, മുരളി മടന്തകോട്, കെ സേതുമാധവൻ, ജി ആനന്ദൻ, ജി മുരളീധരൻ എന്നിവർ പങ്കെടുത്തു. ക്രഡൻഷ്യൽ റിപ്പോർട്ട് കൺവീനർ എസ് എൽ സജികുമാർ അവതരിപ്പിച്ചു. കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി ബി എ ബ്രിജിത്ത്‌ നന്ദിപറഞ്ഞു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home