ad
Deshabhimani

തെരുവുവിളക്കുകൾ തെളിയുന്നില്ല: നിവേദനം നൽകി എൽഡിഎഫ്‌

എൽഡിഎഫ് നേതൃത്വത്തിൽ മുനിസിപ്പൽ എൻജിനിയർക്ക് നിവേദനം നൽകുന്നു

എൽഡിഎഫ് നേതൃത്വത്തിൽ മുനിസിപ്പൽ എൻജിനിയർക്ക് നിവേദനം നൽകുന്നു

വെബ് ഡെസ്ക്

Published on Jun 07, 2026, 12:30 AM | 1 min read

കരുനാഗപ്പള്ളി

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ ഡിവിഷനുകളിൽ മാസങ്ങളായി തെരുവു വിളക്കുകളുടെ പരിപാലനം നടക്കാത്തതിനെ തുടർന്ന് ഭൂരിപക്ഷം തെരുവുവിളക്കുകളും തെളിയുന്നില്ല. ഇതിന്‌ ഉടൻ പരിഹാരം വേണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. ഇഴജന്തുക്കളെയും തെരുവ് നായ്ക്കളെയും ഭയന്ന് രാത്രികാലങ്ങളിൽ വഴി നടക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ചൂണ്ടിക്കാട്ടി എൽഡിഎഫ് പാർലമെന്ററി പാർടി നേതൃത്വത്തിൽ മുനിസിപ്പല്‍ എൻജിനിയർ കെ എം ബിജുവിന് നിവേദനം നൽകി. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണിക്ക് കരാർ ഏറ്റെടുത്തിരുന്ന കമ്പനി യഥാസമയം പ്രവൃത്തികൾ പൂർത്തിയാക്കാത്തതിനാൽ വിവിധ ഡിവിഷനുകളിലെ തെരുവുവിളക്കുകളുടെ പരിപാലനം താറുമാറായി. ഭരണത്തിലേറി ആറുമാസം കഴിഞ്ഞിട്ടും യുഡിഎഫ് ഭരണസമിതി ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നിവേദനത്തിൽ പറഞ്ഞു. എന്നാൽ, തെരുവ് വിളക്കുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട ടെൻഡർ നടപടി ഉടൻ ആരംഭിക്കാമെന്ന് എഇ ഉറപ്പു നൽകിയതായി എൽഡിഎഫ് നേതാക്കളായ ജി സുനിൽ, എ സുനിമോൾ, എം ശോഭന, ബി നസീം എന്നിവർ അറിയിച്ചു.

തെരുവ് വിളക്കുകളുടെ പ്രശ്നം മുനിസിപ്പല്‍ കൗൺസിലിൽ നിരവധി തവണ ഉന്നയിച്ചതായും എന്നിട്ടും പരിഹാരം ഉണ്ടാകാത്തതിനാലാണ് നിവേദനം നൽകുന്നതെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും എൽഡിഎഫ് കൗൺസിലർമാർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home