ad
Deshabhimani

മൈലത്ത് ജനപങ്കാളിത്തത്തോടെയുള്ള 
സമഗ്ര വികസനം

പഞ്ചായത്തിലെ കാരുണ്യ സ്പർശം പദ്ധതി ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
avatar
ജി രംഗനാഥൻ

Published on Oct 28, 2025, 12:53 AM | 1 min read

കൊട്ടാരക്കര

ജനങ്ങളുടെ ആവശ്യങ്ങളും സ്വപ്നങ്ങളും ഉൾക്കൊണ്ട് വിവിധ മേഖലകളിൽ മാതൃകാപരമായ നിരവധി പദ്ധതികൾ ജനപങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കിയ അഞ്ചുവർഷങ്ങളാണ് മൈലം പഞ്ചായത്തിനുള്ളത്. എൽഡിഎഫ്‌ ഭരണസമിതി നേതൃത്വത്തിൽ സമഗ്ര വികസനമാണ്‌ പഞ്ചായത്തിൽ നടക്കുന്നത്‌. നിയോജക മണ്ഡലം എംഎൽഎയും ധനമന്ത്രിയുമായ കെ എൻ ബാലഗോപാൽ പഞ്ചായത്തിൽ നടപ്പാക്കിയ 22.4കോടി രൂപയുടെ ജനകീയ വികസന പദ്ധതികളും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പദ്ധതികളും കൂടി കൈകോർത്തപ്പോൾ മൈലം അത്യപൂർവമായ വികസന നേട്ടങ്ങളാണ് കൈവരിച്ചത്. അർഹരായ ഗുണഭോക്താക്കൾക്ക് ലൈഫ്‌ പദ്ധതിയിലൂടെയും മറ്റ് പദ്ധതികളിലൂടെയും അടച്ചുറപ്പുള്ള വീട് ഉറപ്പാക്കുകയും ഭാവിയിലേക്കുള്ള പദ്ധതികൾ തയ്യാറാക്കിയും ഭവനരഹിതരെ ചേർത്തുപിടിച്ചു. കിടപ്പുരോഗികൾക്ക് ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിന് പാലിയേറ്റീവ് നേഴ്സിന്റെ സേവനം, ആവശ്യമായ പരിചരണം, സഹായ ഉപകരണങ്ങൾ ഉറപ്പാക്കൽ, പാലിയേറ്റീവ് സംഗമം, പോഷകാഹാര കിറ്റ് വിതരണം എന്നിവ നടപ്പാക്കി. കുടുംബശ്രീ ജെഎൽജി ഗ്രൂപ്പുകളുടെ പുഷ്പകൃഷി, കാരുണ്യസ്പർശം യോഗ പരിശീലനം, മാലിന്യമുക്ത മൈലം, ഫെസിലിറ്റേഷൻ സെന്റർ, വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം, ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ എന്നിങ്ങനെ നീളുന്ന മാതൃകാപരമായ പദ്ധതികളാണ് നടപ്പാക്കിയത്. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനുമായി കുടിവെള്ളം, വൈദ്യുതി, വിവിധ കെട്ടിടങ്ങളുടെ നിർമാണം, നവീകരണം തുടങ്ങിയ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ എടുത്ത് പറയേണ്ടതാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home