Deshabhimani

കാഴ്‌ചയുടെ വസന്തമായി കടലാസ് പൂക്കൾ

കൊല്ലം കടവൂർ പള്ളിക്ക് സമീപം റോഡരികിൽ വിൽപ്പനയ്ക്ക് 
വച്ചിരിക്കുന്ന കടലാസ് പൂക്കൾ നോക്കുന്ന വിദ്യാർഥിനി
avatar
സ്വന്തം ലേഖകൻ

Published on Jan 25, 2026, 02:00 AM | 1 min read

കൊല്ലം

കാഴ്‌ചയ്‌ക്ക്‌ വസന്തം ഒരുക്കി വെയിലിനെ പ്രണയിക്കുന്ന കടലാസ് ചെടി നാടാകെ പൂത്തു. കടലാസ്‌ പൂവിന്‌ വളരാൻ കഴിയുന്ന കാലാവസ്ഥയാണ്‌ വേനൽക്കാലം. കൊല്ലം ജില്ലയിലാണ്‌ കടലാസ്‌ ചെടി ഏറെ വളരുന്നതും പുക്കുന്നതും. വേനൽച്ചൂട്‌ അധികമായി ലഭിക്കുന്നതാണ്‌ കൊല്ലം കടലാസ്‌ പൂവിന്റെ കോട്ടയായത്. കടലാസ്‌ ചെടികൾ മാത്രമായി വിൽക്കുന്ന നഴ്‌സറികളുണ്ട്‌. 125 മുതൽ 350 രൂപ വരെ വില വരുന്ന തൈകളും വിപണയിൽ ലഭ്യമാണ്‌. ചുവപ്പും വെള്ളയും നിറത്തിലുള്ള നാടന്‍ ഇനങ്ങളെക്കൂടാതെ വിവിധ വര്‍ണത്തിലുള്ള സങ്കര ഇനങ്ങളുടെ ചാകര തന്നെയുണ്ട്. കുറ്റിച്ചെടിയായി നിലത്തും ചട്ടിയിലും വളര്‍ത്താം, മതിലിലും മറ്റും വള്ളിയായി കയറ്റിവിടാം ബോഗെയിൻ വില്ലയ്ക്ക്‌ പ്രത്യേകതകള്‍ ഒരുപാടുണ്ട്. കടലാസ് പൂവ്‌ മുള്ളുകളുള്ള പടർന്നു കയറുന്ന വള്ളിച്ചെടിയാണ്. കടലാസ് പോലുള്ള ഭാഗങ്ങൾ ഇലയുടെ പരിണാമ രൂപമായ പൂക്കളാണ്. ദക്ഷിണ അമേരിക്കയിലാണ്‌ ഇതിന്റെ ഉത്ഭവം. മഴക്കാലത്ത് പച്ചപ്പിലേക്ക് ഒതുങ്ങുമെങ്കിലും വേനലിന്റെ സാന്നിധ്യം അറിയിച്ച്‌ പൂക്കൾ വിരിയും. വളർച്ച വളരെ പതുക്കെയുള്ള ഇനങ്ങൾക്കാണ്‌ ഡിമാൻഡ് കൂടുതലുള്ളത്‌. ചെറിയ ചട്ടിയിൽ വളർത്താവുന്ന ഈ ചെടികൾ കാഴ്ചയിൽ ചെറിയ രീതിയിൽ ബോൺസായിയുടെ പ്രതീതിയുണർത്തും. സഫയർ, ഓറഞ്ച് ലിപ്സ്‌റ്റിക്, പിങ്ക് പാച്ച്, ടാങ്ക് ലോംഗ് റെഡ്, ഇവ, സക്കൂറ, സാൽമൺ, ഗോൾഡൻ പിക്ചർ, ട്വിസ്‌റ്റഡ് ഫോർമോസ്, ബട്ടർ കപ്പ്, വജീദ് റെഡ് തുടങ്ങിയ ഇനങ്ങൾക്ക്‌ ആവശ്യക്കാരേറെ. നല്ല പോലെ വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വേണം ബോഗെയിൻ വില്ല നടാന്‍. വെള്ളം വളരെക്കുറിച്ചു മാത്രം ആവശ്യമുള്ള ചെടിയാണിത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home