ഒരുമാസത്തെ ശമ്പളം ബോണസായി അനുവദിക്കണം: -എഫ്എസ്ഇടിഒ

കൊല്ലം
പരിധിയില്ലാതെ ഒരുമാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സിവിൽ സ്റ്റേഷനു മുന്നിൽ എഫ്എസ്ഇടിഒ പ്രകടനവും യോഗവും നടത്തി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി ഗാഥ ഉദ്ഘാടനംചെയ്‌തു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് കെ എൻ മധുകുമാർ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ആർ രമ്യ മോഹൻ, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ജെ അനീഷ്, കെഎൻടിഇഒ സംസ്ഥാന സെക്രട്ടറി വൈ ഓസ്ബോൺ, എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ ആർ രതീഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ഖുശി ഗോപിനാഥ് എന്നിവർ സംസാരിച്ചു. കൊട്ടാരക്കരയിൽ കെഎസ്‌ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ജി ബാലചന്ദ്രൻ, കരുനാഗപ്പള്ളിയിൽ കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് എൽ എസ് അജയകുമാർ, പുനലൂരിൽ എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി മിനിമോൾ, കുന്നത്തൂരിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പ്രേം, പത്തനാപുരത്ത് കെഎസ്‌ടിഎ ജില്ലാ കമ്മിറ്റി അംഗം മധുസൂദനൻനായർ എന്നിവർ യോഗം ഉദ്ഘാടനംചെയ്തു.






0 comments