ഡോ. വന്ദനദാസ് കേസ്: പ്രതി ആക്രമിക്കുന്നതു കണ്ടെന്ന് ബന്ധുവായ സാക്ഷി

കൊല്ലം : കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ. വന്ദനദാസിനെ ആക്രമിച്ച പ്രതി സന്ദീപ് ആശുപത്രിയിൽ തന്നെയും ശാരീരികോപദ്രവം ഏൽപ്പിച്ചതായി കേസിലെ പന്ത്രണ്ടാം സാക്ഷിയും സന്ദീപിന്റെ ബന്ധുവുമായ രാജേന്ദ്രൻപിള്ള കോടതിയില്‍ മൊഴി നല്‍കി. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി എൻ വിനോദ് മുമ്പാകെ നടന്ന സാക്ഷിവിസ്താര വേളയിലാണ് മുൻ ആർമി ഉദ്യോഗസ്ഥൻ കൂടിയായ സാക്ഷി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
കാലിനു പരിക്കേറ്റ നിലയിൽ പ്രതി സന്ദീപിനെ പൊലീസ് ആശുപത്രിയിൽ എത്തിക്കുമ്പോൾ ബന്ധുവായ താനും പ്രതിയോടൊപ്പം ഉണ്ടായിരുന്നതായും അവിടെവച്ച് പ്രതി തന്നെ മനഃപൂർവമായാണ് തൊഴിച്ചിരുന്നതെന്നും സാക്ഷിമൊഴിയിലുണ്ട്. കേസിന്റെ അന്വേഷണഘട്ടത്തിൽ തന്നെക്കണ്ടു ചോദിച്ച പൊലീസ് ഉദ്യോഗസ്ഥരോട് ഈ വിവരങ്ങൾ താൻ പറഞ്ഞിരുന്നതായും സാക്ഷി കോടതിയിൽ പറഞ്ഞു. കേസിൽ തുടർസാക്ഷി വിസ്താരം 20നു നടക്കും. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്‍പ്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.










0 comments