കലക്ടറേറ്റ് ജീവനക്കാര്‍ക്കായി ഹൃദ്രോഗ നിര്‍ണയ ക്യാമ്പ്

കൊല്ലം
ലോക ഹൃദയദിനത്തില്‍ ജില്ലാ ആരോഗ്യവകുപ്പും മോട്ടോര്‍വാഹന വകുപ്പിന്റെ ട്രാക്ക് (ട്രോമാകെയര്‍ ആന്‍ഡ് റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്റര്‍ ഇന്‍ കൊല്ലം) സംഘടനയും കൊട്ടിയം കിംസ് ആശുപത്രിയും ചേർന്ന് കലക്ടറേറ്റ് ജീവനക്കാര്‍ക്കായി സൗജന്യ ഹൃദ്രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. കലക്ടര്‍ ആനി ജൂല തോമസ് ഉദ്‌ഘാടനംചെയ്തു. ഇരുചക്രവാഹനയാത്രയില്‍ കുട്ടികളും ഹെല്‍മെറ്റ് ധരിക്കണമെന്ന അവബോധം സൃഷ്ടിക്കാൻ ജില്ലാ ശിശുക്ഷേമ സമിതി ആവിഷ്‌കരിച്ച "കുട്ടികള്‍ക്കും വേണം ഹെല്‍മെറ്റ്' പദ്ധതിയിലേക്ക് ട്രാക്ക് നല്‍കുന്ന സൗജന്യ ഹെല്‍മെറ്റുകളുടെ കൈമാറ്റവും കലക്ടര്‍ ഉദ്ഘാടനംചെയ്തു. ട്രാക്ക് കൈമാറിയ ഹെല്‍മെറ്റുകളടക്കം ആയിരം ഹെല്‍മെറ്റുകള്‍ ബുധനാഴ്ച അഞ്ചാലുംമൂട് സര്‍ക്കാര്‍ എച്ച്എസ്എസില്‍ വിതരണംചെയ്യും. സ്കൂൾ സമ്പൂര്‍ണ ഹെല്‍മെറ്റ് സാക്ഷരത നേടിയതായി കലക്ടര്‍ പ്രഖ്യാപിക്കും. മെഡിക്കല്‍ ക്യാമ്പില്‍ എഡിഎം എസ് സജീദ്, ജോയിന്റ് ആര്‍ടിഒ ആര്‍ ശരത്ചന്ദ്രന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. ബിജു നെല്‍സണ്‍, ട്രാക്ക് സെക്രട്ടറി ഗോപകുമാര്‍ ജി ലോജിക്, ട്രാക്ക് വൈസ് പ്രസിഡന്റ് ജേക്കബ് ജെറോം, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈന്‍ദേവ് എന്നിവര്‍ സംസാരിച്ചു.








0 comments