ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

അഞ്ചൽ
അഗസ്ത്യക്കോട് അമ്പലംമുക്കിന് സമീപം ആലഞ്ചേരി റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രദീപ് കണ്ണങ്കോടിന്റെ കാറിനാണ് തീപിടിച്ചത്. വാഹനം തീപിടിച്ചതറിഞ്ഞ് ഉടൻ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനം പൂർണമായും കത്തിനശിച്ചു.










0 comments