ad
Deshabhimani

ഗവ. പ്ലീഡറുടെ കാർ 
അടിച്ചുതകർത്തു

     ഗവ. പ്ലീഡറുടെ കാർ സാമൂഹ്യവിരുദ്ധർ 
     അടിച്ചുതകർത്ത നിലയിൽ
വെബ് ഡെസ്ക്

Published on Aug 08, 2026, 12:30 AM | 1 min read

അഞ്ചൽ

പുനലൂർ ഗവ. പ്ലീഡറുടെ കാർ സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തു. അഞ്ചൽ അറയ്ക്കൽ പുത്തൻവിള ഹൗസിൽ അഡ്വ. സജിതാ പി സോമന്റെ വീട്ടിലെ കാർ പോർച്ചിൽ ഇട്ടിരുന്ന കാറാണ് തകർത്തത്. കഴിഞ്ഞ ദിവസം രാത്രി 11ന് മൂന്നുപേർ അടങ്ങുന്ന സംഘമാണ് വീടിനു നേരെ കല്ലെറിയുകയും കാറിന്റെ ചില്ല് അടിച്ച് തർക്കുകയും ചെയ്തത്. വീടിനു സമീപം ഉണ്ടായിരുന്ന സ്‌ട്രീറ്റ് ലൈറ്റ് ഓഫ് ചെയ്ത ശേഷമായിരുന്നു ആക്രമണം. ശബ്ദം കേട്ട് വീട്ടുകാർ വീട്ടുമുറ്റത്തെ ലൈറ്റ് ഇട്ട് ഇറങ്ങി നോക്കുമ്പോൾ മൂന്നുപേർ ഇറങ്ങി ഓടുന്നതാണ് കണ്ടത്. സംഭവത്തിൽ അഞ്ചൽ പൊലീസിൽ അഡ്വ. സജിത പി സോമൻ പരാതി നൽകിയതിനെ തുടർന്ന് അഞ്ചൽ പൊലീസ് സ്ഥലത്തെത്തി നിയമനടപടി അരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home