ബാലസംഘം വില്ലേജ് സമ്മേളനം

പുനലൂർ
ബാലസംഘം തെന്മല വില്ലേജ് സമ്മേളനം ഉറുകുന്ന് എ കെ നഗറിൽ ചേർന്നു. പുനലൂർ ഏരിയ ജോയിന്റ് സെക്രട്ടറി അഭിഷേക് രാജീവ് ഉദ്ഘാടനംചെയ്തു. ശിവാനി അധ്യക്ഷയായി. വില്ലേജ് സെക്രട്ടറി അഖിൽ പ്രവർത്തന റിപ്പോർട്ടും ഏരിയ ജോയിന്റ് കൺവീനർ ഷാജിത സുധീർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. വില്ലേജ് കൺവീനർ അജയൻ, സിപിഐ എം ലോക്കൽ സെക്രട്ടറി ആർ സുരേഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജി ബിജു, വിജയൻ, മഹേഷ് സുകു, പഞ്ചായത്ത് അംഗം ആരോമൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ശിവാനി (പ്രസിഡന്റ്), ആഫിയ, സൂര്യ (വൈസ് പ്രസിഡന്റുമാർ), അഖിൽ (സെക്രട്ടറി), അതുൽകൃഷ്ണ, ദേവപ്രയാഗ് (ജോയിന്റ് സെക്രട്ടറിമാർ), അജയൻ (കൺവീനർ), ആരോമൽ, മഹേഷ് സുകു (ജോയിന്റ് കൺവീനർമാർ), രഞ്ജിനി (കോ– ഓർഡിനേറ്റർ). ബാലസംഘം കരവാളൂർ വെസ്റ്റ് വില്ലേജ് സമ്മേളനം ഏരിയ ജോയിന്റ് സെക്രട്ടറി അഭിഷേക് രാജീവ് ഉദ്ഘാടനംചെയ്തു. അദ്വൈത അധ്യക്ഷയായി. ഷിനോയി സ്വാഗതം പറഞ്ഞു. ഏരിയ കൺവീനർ ആർ സുബ്രഹ്മണ്യപിള്ള സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം ഡോ. കെ ഷാജി, ലോക്കൽ സെക്രട്ടറി എസ് എൻ രാജേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ശിവപ്രിയ (പ്രസിഡന്റ്), ഫൈസി, അമൽ (വൈസ് പ്രസിഡന്റുമാർ), അദ്വൈത (സെക്രട്ടറി), ശ്രാവൺ, സന്ദീപ് (ജോയിന്റ് സെക്രട്ടറിമാർ), സജികുമാർ (കൺവീനർ), രാഖി, സുരേഷ് കുമാർ (ജോയിന്റ് കൺവീനർമാർ), ഷിനോയി (കോ– ഓർഡിനേറ്റർ)








0 comments