ബാലസംഘം: യുദ്ധവിരുദ്ധ ദിനം ആചരിച്ചു

കൊല്ലം
യുദ്ധമല്ല ഞങ്ങൾക്കു വേണ്ടത് ജീവിതം എന്ന മുദ്രാവാക്യമുയർത്തി ബാലസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തെരെഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ബാഡ്ജ് ധരിച്ച് കുട്ടികൾ ഹിരോഷിമാദിനം അനുസ്മരിച്ചു. 1945 ആഗസ്ത് ആറിന് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബ് വർഷിച്ച് കുട്ടികളടക്കം ലക്ഷകണക്കിന് ആളുകളെ കൊന്നൊടുക്കി. 81വർഷം പിന്നിട്ടിട്ടും ഇന്നും ജനിക്കുന്ന കുട്ടികളിൽ ജനിതകവൈകല്യം നിറഞ്ഞു നിൽക്കുന്നു. ഇന്നും ലോകത്ത് സാമ്രാജ്യത്വ രാജ്യങ്ങൾ നിർദയം പിഞ്ചുകുട്ടികളെ കൊല്ലുന്നു. ഈ ഘട്ടത്തിലാണ് ബാലസംഘം നേതൃത്വത്തിൽ കുട്ടികൾ "യുദ്ധമല്ല, ഞങ്ങൾക്കു വേണ്ടത് ജിവിതം, "എന്ന യുദ്ധവിരുദ്ധ മുദ്രാവാക്യവുമായി ബാഡ്ജ് ധരിച്ച് ജില്ലയിലാകെ അനുസ്മരണം സംഘടിപ്പിച്ചത്. വിവിധ കേന്ദ്രങ്ങളിൽ കുട്ടികൾക്ക് ജില്ലാ ഭാരവാഹികൾ ബാഡ്ജ് വിതരണംചെയ്ത് പരിപാടിയിൽ പങ്കാളികളായി. യുദ്ധവിരുദ്ധ ക്യാമ്പയിനിൽ വൈവിധ്യമാർന്ന നിലയിൽ പങ്കാളികളായ എല്ലാ കുട്ടികളെയും അധ്യാപകരെയും ബഹുജനങ്ങളെയും ബാലസംഘം ജില്ലാ ഭാരവാഹികൾ അഭിനന്ദിച്ചു.










0 comments