ad
Deshabhimani

‘യുദ്ധമല്ല, ഞങ്ങൾക്കുവേണ്ടത് ജിവിതം’

ബാലസംഘം യുദ്ധവിരുദ്ധറാലിയും സംഗമവും

 ബാലസംഘം യുദ്ധവിരുദ്ധസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് അഭിരാം രഞ്ജിത് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 10, 2026, 01:28 AM | 1 min read

കൊല്ലം ‘

യുദ്ധമല്ല, ഞങ്ങൾക്ക് വേണ്ടത് ജീവിതം’ എന്ന മുദ്രാവാക്യമുയർത്തി ഹിരോഷിമ -നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ബാലസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും കുട്ടികളുടെ സംഗമവും യുദ്ധവിരുദ്ധ പ്രതിജ്ഞയും നടത്തി. അഞ്ചാലുംമൂട് സികെപി ജങ്ഷനിൽനിന്നും ആരംഭിച്ച യുദ്ധവിരുദ്ധ റാലി നീരാവിൽ നവോദയം ഗ്രന്ഥശാലാ ഓഡിറ്റോറിയത്തിൽ സമാപിച്ചു. യുദ്ധവിരുദ്ധ സംഗമം ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഭിരാം രഞ്ജിത് ഉദ്ഘാടനംചെയ്തു. ജില്ലാ ആക്ടിങ് പ്രസിഡന്റ് അഞ്ജനാ ദാസ് അധ്യക്ഷയായി. ഏരിയ കൺവീനർ അജീഷ് അശോകൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഇമ എസ് കൃഷ്ണ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ കൺവീനർ കറവൂർ എൽ വർഗീസ്‌ യുദ്ധവിരുദ്ധ സന്ദേശം നൽകി. അക്കാദമിക് കമ്മിറ്റി കൺവീനർ തൊടിയൂർ രാധാകൃഷ്ണൻ, അഡ്വ. ഡി ഷൈൻ ദേവ്, ജില്ലാ ജോയിന്റ് കൺവീനർ ആർ മനോജ്, കെ ബാബു, ബെറ്റി സാന്ദ്ര, ആ മഹേഷ്, എസ് രാജിത എന്നിവർ സംസാരിച്ചു. ആയിഷ, അനന്ദു വി വിജയ്, ഹരി നാരായണൻ,സൂര്യ, സുരഭി, അമൽ, അമിത, ശിവഹരി എന്നി കുട്ടികൾ യുദ്ധവിരുദ്ധ കലാപരിപാടികൾ അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home