Deshabhimani

സിബിയോണിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ

മനു
വെബ് ഡെസ്ക്

Published on Nov 15, 2026, 12:48 AM | 1 min read

കൊല്ലം

കള്ളനോട്ട് കേസിലെ പ്രതി കൊല്ലം വെസ്റ്റ് കൈക്കുളങ്ങര സ്വദേശി സിബിയോണിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾകൂടി പിടിയിൽ. കോഴിക്കോട് കൂടരങ്ങ് പീച്ചിനാരി വീട്ടിൽ മനുപ്രസാദിനെ ആണ് ക്രൈംബ്രാഞ്ച് എസിപി ആർ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ്‌ ചെയ്തത്. ഇയാൾ നേരത്തെ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. കേസിൽ നേരത്തെ ഇരവിപുരം സ്വദേശി ആദർശ് പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ്‌ മനുപ്രസാദിനുള്ള പങ്കിനെക്കുറിച്ച്‌ വിവരം ലഭിച്ചത്. കോഴിക്കോട്ടുനിന്നാണ് മനുവിനെ പിടികൂടിയത്. സിബിയോണിന്റെ കള്ളനോട്ട് ഇടപാടിലും മനുപ്രസാദിനും പങ്കുണ്ടെന്നാണ് അന്വേഷകസംഘം പറയുന്നത്. സിബിയോണിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയത് മനുപ്രസാദാണ്‌. ഒക്ടോബർ 16ന് ആശ്രാമത്തുനിന്നാണ്‌ സിബിയോണിനെ തട്ടിക്കൊണ്ടുപോയത്‌. സിബിയോണിനെ കാണാനില്ലെന്നു കാണിച്ച് ഭാര്യ ടിൻസി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ ഇയാൾ തിരിച്ചെത്തി. സിബിയോണിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സംശയത്തെ തുടർന്ന് ഒക്ടോബർ 23ന് പൊലീസ് നടത്തിയ പരിശോധനയിൽ കൊല്ലത്തെ വാടിയിലെ വീട്ടിൽനിന്ന്‌ കള്ളനോട്ട് നിർമാണ സാമഗ്രികളും പ്രിന്ററുകളും കറൻസി എണ്ണുന്ന യന്ത്രവും ഏകദേശം 2.5 കോടി രൂപയുടെ വ്യാജ നോട്ടും 43 പവനും പിടികൂടിയിരുന്നു. സിബിയോണിന്റെ ഭാര്യ ടിൻസിക്കെതിരെയും ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്‌. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് അന്വേഷകസംഘത്തിന്റെ നിഗമനം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home