അക്ഷരമുറ്റം: സംഘാടകസമിതിയായി

ചടയമംഗലം
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ചടയമംഗലം ഉപജില്ലാമത്സരം സംഘാടക സമിതി രൂപീകരണയോഗം കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി കെ ഹരികുമാർ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് അഡ്വ. ടി എസ് പ്രഫുല്ലഘോഷ് അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് വി കെ ആദർശ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം വി എസ് ബൈസൽ, പഞ്ചായത്ത് പ്രസിഡന്റ് എസ് എസ് ഷാനി, അഡ്വ. ടി ആർ തങ്കരാജ്, സ്കൂൾ പ്രിൻസിപ്പൽ എ നജീം, പ്രധാനാധ്യാപകൻ ടി വിജയകുമാർ, എ കെ സിറാജ്, ആർ സി ബിജു, എസ് സുധീഷ്, ആർ അഭിലാഷ്, വി എസ് മഞ്ജുനാഥ്, ജി വി രാജേഷ്, ടി എസ് റീന, എസ് അനസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ. ടി എസ് പ്രഫുല്ലഘോഷ് (ചെയർപേഴ്‌സൺ), എ കെ സിറാജുദീൻ (കൺവീനർ). ചിങ്ങേലി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ഉപജില്ലാ മത്സരം. അഞ്ചൽ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് അഞ്ചൽ ഉപജില്ലാ സംഘാടകസമിതി രൂപീകരിച്ചു. അഞ്ചൽ ഗവ. ഈസ്റ്റ് എച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം സിപിഐ എം അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് സന്തോഷ്‍കുമാർ അധ്യക്ഷനായി. അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ രാജിമോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷൈൻ ബാബു, സി അംബികാ കുമാരി, പ്രിൻസിപ്പല്‍ അനസ്ബാബു, പ്രധാനാധ്യാപിക ഷീജ, വിഎച്ച്എസ്‌സി പ്രിൻസിപ്പൽ ബെറ്റ്സി, സിപിഐ എം അഞ്ചൽ ഈസ്റ്റ് ലോക്കൽ സെക്രട്ടറി എ ജെ ജിനീഷ്, ഷിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡി വിശ്വസേനൻ (ചെയർമാൻ), പി കെ രാജിമോൾ, റഷീദ് (കൺവീനർ). എഴുകോൺ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ വെളിയം ഉപജില്ലാ സംഘാടകസമിതി രൂപീകരിച്ചു. ഓടനാവട്ടം ഗവ. എൽപി സ്കൂളിൽ യോഗം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ പ്രേമചന്ദ്രൻ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് എച്ച് ആർ പ്രമോദ്കുമാർ അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി അനീഷ്, കെഎസ്ടിഎ ഉപജില്ലാ പ്രസിഡന്റ് എം എസ് പ്രഭാത്, സെക്രട്ടറി ആർ രതീഷ്, ജില്ലാ കമ്മിറ്റി അംഗം സേതുലക്ഷ്മി, പ്രധാനാധ്യാപിക എസ് സുചേത, എം ബി പ്രകാശ്, പി ചന്ദു എന്നിവർ സംസാരിച്ചു. സ്കൂൾതല മത്സരങ്ങൾ ഒമ്പതിനും ഉപജില്ലാതല മത്സരം ഒക്ടോബർ 10ന് വെളിയം ജിഡബ്ല്യു യുപി സ്കൂളിലും നടക്കും. ഭാരവാഹികൾ: എച്ച് ആർ പ്രമോദ് കുമാർ (ചെയർമാൻ), ആർ രതീഷ് (കൺവീനർ).






0 comments