Deshabhimani

അക്ഷരമുറ്റം: സംഘാടകസമിതിയായി

ദേശാഭിമാനി അക്ഷരമുറ്റം ചവറ ഉപജില്ലാ സംഘാടകസമിതി രൂപീകരണയോഗം ചവറ ശങ്കരമംഗലം 
ഹയർ സെക്കൻഡറി സ്കൂളിൽ സിപിഐ എം ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 04, 2026, 12:30 AM | 1 min read

ചവറ

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ചവറ  ഉപജില്ലാ സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ ഉപജില്ലാ പ്രസിഡന്റ്‌ സി എസ് പ്രദീപ് അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ സുരേന്ദ്രൻപിള്ള, സി രതീഷ്, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എസ് സബിത, സംസ്ഥാന കമ്മിറ്റി അംഗം ആർ ബി ഷൈലേഷ് കുമാർ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി രാജീവ് ചന്ദ്രൻ, ഉപജില്ലാ സെക്രട്ടറി ജോൺ ഫെർണാണ്ടസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ജി എസ് സരിത, കെ ജെ ജയശ്രീ, ടി ബിജു, ഉപജില്ലാ ട്രഷറർ സിമി വൈ ബുഷ്‌റ, ദേശാഭിമാനി ഏരിയ ലേഖകൻ അനൂപ് ഷാഹുൽ, സ്കൂൾ പിടിഎ പ്രസിഡന്റ്‌ അജന്ത അനൂപ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ രവീന്ദ്രൻ (ചെയർമാൻ), കെ കെ ജയകുമാർ (കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home