ബോട്ട് യാത്രികയ്‌ക്ക് ദേഹാസ്വാസ്ഥ്യം; ശുശ്രൂഷയേകി ജീവനക്കാർ

ബോട്ടിലെ ജീവനക്കാർ
കോട്ടയം
യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്‌ത്രീയെ രക്ഷിച്ച് ബോട്ട് ജീവനക്കാർ. ജലഗതാഗത വകുപ്പിന്റെ കോട്ടയം സ്റ്റേഷനിലെ എ-58 നമ്പർ ബോട്ടിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് യാത്രാമധ്യത്തിൽ കായലിൽവച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി അബോധാവസ്ഥയിലായി. ജീവനക്കാർ ഉടൻ പ്രാഥമിക ശുശ്രൂഷ നൽകി. കോട്ടയം ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർമാരുടെ നിർദ്ദേശപ്രകാരം അടിയന്തര വൈദ്യസഹായത്തിനായി ബോട്ടിന്റെ റൂട്ട് മാറ്റി കൈനകരിയിലെ എസ്എൻഡിപി ജെട്ടിയിൽ ബോട്ട് അടുപ്പിച്ചു. തുടർന്ന് സമീപത്തെ ക്ലിനിക്കിലെ ഡോക്ടറും ജീവന ക്കാരും ബോട്ടിൽ വന്ന് അടിയന്തര വൈദ്യസഹായം നൽകി. ബോട്ട് സ്രാങ്ക് കെ എസ് അനൂപ്, ബോട്ട്മാസ്റ്റർ പ്രനീഷ് ദാസ്, ബോട്ട് ഡ്രൈവർ കറുപ്പൻ, ബോട്ട് ലാസ്കർമാരായ ബിജു, അഭിനവ് എന്നിവരെ ആലപ്പുഴ ട്രാഫിക് സൂപ്രണ്ട് എം സുജിത് കോട്ടയം സ്റ്റേഷൻ മാസ്റ്റർ വി എ സലിം, ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർ ജോസ് സെബാസ്റ്റ്യൻ എന്നിവർ അഭിനന്ദിച്ചു.










0 comments