വീടിനുള്ളിൽ ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചു; വൃദ്ധന് ദാരുണാന്ത്യം

കത്തിനശിച്ച സ്കൂട്ടറിന്‍റെ ദൃശ്യം| image: NDTV
ബംഗളൂരു : ബംഗളൂരുവിൽ വീടിനുള്ളിൽ ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ബംഗളൂരുവിലെ മർഫി ടൗൺ ഏരിയയിലാണ് സംഭവം.
ഹലസരുവിലെ മർഫി ടൗൺ സ്വദേശിയായ ലൂർദ് നാഥൻ(65) ആണ് മരിച്ചത്. മെയ് 11 ന് ഏകദേശം രാത്രി 11 മണിയോടെ കുടുംബാംഗങ്ങൾ ഉറങ്ങാൻ പോകുന്നതിനു മുമ്പ് വീട്ടിനുള്ളിൽ ഇലക്ട്രിക് ഇരുചക്ര വാഹനം ചാർജ് ചെയ്യാനിടുകയായിരുന്നു. പിറ്റേന്ന് പുലർച്ചെ 3 മണിയോടെയാണ് വാഹനം വീടിനുള്ളിൽ പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ടുകൾ. സ്കൂട്ടറിൽ പടർന്ന തീ വീടിലേക്ക് പടർന്ന് പിടിക്കുകയും
സംഭവസമയത്ത് അകത്ത് ഉറങ്ങുകയായിരുന്ന ലൂർഡ് നാഥന് അപകടത്തിൽ ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.
ഉടൻ തന്നെ ഇയാളെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ലൂർദ് നാഥൻ മരിച്ചത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.











0 comments