ad
Deshabhimani

കുടുംബ തർക്കം; മരുമകൻ ഭാര്യാ മാതാവിന്റെ മൂക്ക് മുറിച്ചു, അറ്റുപോയ ഭാ​ഗവുമായി യുവാവ് ഒളിവിൽ‌

crime
വെബ് ഡെസ്ക്

Published on Mar 08, 2026, 01:55 PM | 1 min read

ജയ്പൂർ: കുടുംബ വഴക്കിനെത്തുടർന്ന് മരുമകൻ ഭാര്യാ മാതാവിന്റെ മൂക്ക് മുറിച്ചു. വെള്ളിയാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ജലോറിലാണ് സംഭവം. ദുൻഗരി കെ ബന്ധ സ്വദേശി സോഹൻലാൽ ആണ് ഭാ​ര്യാമാതാവ് കേളി ദേവിയെ ആക്രമിച്ചത്. ശേഷം മൂക്കിന്റെ അറ്റുപോയ ഭാഗവുമായി സോഹൻലാൽ സ്ഥലം വിട്ടതായി കുടുംബം പറഞ്ഞു.


ആറ് വർഷം മുമ്പാണ് സോഹൻലാൽ വിവാഹിതനാകുന്നത്. ദാമ്പത്യ പ്രശ്നങ്ങളെത്തുടർന്ന് സോഹൻലാലും ഭാര്യയും ഒരു വർഷമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് കുടുംബങ്ങൾ തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.


സോഹൻലാലിനെതിരെ പരാതി നൽകാൻ കേളി ദേവി പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. വഴക്കിനെ തുടർന്ന് പ്രകോപിതനായ യുവാവ് കത്രിക കൊണ്ട് കേളി ദേവിയുടെ മൂക്കിന്റെ ഒരുഭാ​ഗം മുറിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്ത് പൊലീസ് തിരച്ചിൽ ആരംഭിച്ചു. പരിക്കേറ്റ സ്ത്രീയെ കൂടുതൽ ചികിത്സയ്ക്കായി ഗുജറാത്തിലെ മെഹ്സാനയിലെ ആശുപത്രിയിലേക്ക് മാറ്റി.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home