ad
Deshabhimani

പിഎസ്‍സി: വിവിധ തസ്തികകളിലേക്ക് ചുരുക്കപട്ടികയും സാധ്യതാപട്ടികയും

Kerala PSC
വെബ് ഡെസ്ക്

Published on Jun 16, 2026, 02:34 PM | 2 min read

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ ഏഴ് തസ്തികകളിലേക്ക് ചുരുക്കപട്ടികയും എട്ട് തസ്തികകളിലേക്ക് സാധ്യത പട്ടികയും പ്രസിദ്ധീകരിക്കും.


ചുരുക്കപട്ടിക


1. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഇൻ ബോട്ടണി (കാറ്റഗറി നമ്പർ 716/2025).


2. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഇൻ സുവോളജി (കാറ്റഗറി നമ്പർ 717/2025).


3. ഫിഷറീസ് വകുപ്പിൽ ഫീഷറീസ് ഓഫീസർ (കാറ്റഗറി നമ്പർ 416/2025).


4. കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 094/2025, 178/2025).


5. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഇൻ ഇംഗ്ലീഷ് (കാറ്റഗറി നമ്പർ 710/2025).


6. കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ മാർക്കറ്റിങ് മാനേജർ (ഫെർട്ടിലൈസർ) (പാർട്ട് 1 - ജനറൽ കാറ്റഗറി) (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 373/2025).


7. കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (ഫെർട്ടിലൈസർ) (പാർട്ട് 1 - ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 467/2025).


സാധ്യതാപട്ടിക


1. പത്തനംതിട്ട ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ നഴ്സ് (കാറ്റഗറി നമ്പർ 289/2025).


2. പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ആക്സിലറി നഴ്സ് മിഡ് വൈഫ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 626/2025).


3. വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 849/2025 -മുസ്ലീം, 850/2025 - എൽസി/എഐ, 851/2025 - ഹിന്ദുനാടാർ, 852/2025 - പട്ടികവർഗ്ഗം, 853/2025 - ഒബിസി, 854/2025 - ധീവര).


4. കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 246/2025 - മുസ്ലീം).


5. ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ ഫാർമസിസ്റ്റ് (കാറ്റഗറി നമ്പർ 728/2025).


6. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 367/2025, 641/2025).


7. ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐഎം) കേരള ലിമിറ്റഡിൽ ബോയിലർ അറ്റൻഡന്റ് (പട്ടികജാതി) (കാറ്റഗറി നമ്പർ 370/2025).


8. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (എം.എസ്. യൂണിറ്റ്) കുക്ക് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 459/2025).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home