എൽബിഎസിൽ ഹ്രസ്വകാല കംപ്യൂട്ടർ കോഴ്സുകൾ

computer course

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Aug 27, 2025, 12:04 PM | 2 min read

കേരള സർക്കാർ സ്ഥാപനമായ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന വിവിധ ഹ്രസ്വകാല കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ​


ഡിഇഒഎ (ഇ ആൻഡ് എം)


​ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് &മലയാളം ) - 2023 സ്കീം- കാലാവധി 4 മാസം.ഫീസ് 7000 രൂപ. ക്ലറിക്കൽ ജോലികൾക്ക് അപേക്ഷിക്കുന്നതിനുള്ള അംഗീകൃത കംപ്യൂട്ടർ കോഴ്സായി പിഎസ്‌സി അംഗീകരിച്ചിട്ടുണ്ട്. കംപ്യൂട്ടർ അടിസ്ഥാനകാര്യങ്ങൾ, എംഎസ് വിൻഡോസ്, എംഎസ് വേർഡ്, എംഎസ് എക്സൽ, എംഎസ് പവർ പോയിന്റ്, മലയാളം കംപ്യൂട്ടിങ്, എംഎസ് അക്സസ്സ്, ഇന്റർനെറ്റ് ആപ്ലിക്കേഷനുകൾ എന്നിവ ഉൾപ്പെടുന്നു. യോഗ്യത - എസ്എസ്എൽസി. അവസാന തീയതി സെപ്തംബർ 30.


ഡിസിഎഫ്എ


ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് - 2023 സ്കീമിന്റെ കാലാവധി 6 മാസം. ഫീസ് 10000 രൂപ. ഫിനാൻഷ്യൽ അക്കൗണ്ടിങ്‌, മാനേജ്മെന്റ്‌ അക്കൗണ്ടിങ്‌, ഓഡിറ്റിങ്‌, ടാക്സ് അക്കൗണ്ടിങ്‌ എന്നിവ ഉൾപ്പെടുന്ന വിവിധ തരത്തിലുള്ള അക്കൗണ്ടിങ്‌ ജോലികൾക്ക് പ്രാപ്തരാക്കുന്നു. യോഗ്യത - പ്ലസ് ടു (കോമേഴ്സ് ) അല്ലെങ്കിൽ ബികോം അല്ലെങ്കിൽ ഡിപ്ലോമ ഇൻ കൊമേർഷ്യൽ പ്രാക്ടീസ് . അവസാന തീയതി സെപ്തംബർ 30. ​


ടാലി- കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്‌ ആൻഡ് ജി എസ് ടി യൂസിങ് ടാലി - 2023 സ്കീം : കാലാവധി 3 മാസം, ഫീസ് 5000 രൂപ . ജിഎസ്ടിക്കൊപ്പം ടാലി ഇആർപി 9 ഉൾപ്പെടുന്നു. യോഗ്യത പ്ലസ് ടു (കോമേഴ്സ് )/ ബി കോം /എച്ച് ഡി സി /ജെ ഡി സി / ബി ബി എ/ ഡിപ്ലോമ ഇൻ കൊമേർഷ്യൽ പ്രാക്ടീസ്. അവസാന തീയതി: സെപ്തംബർ 30.


ഡിഎംപിടിടി


ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി ആൻഡ് ട്രബിൾ ഷൂട്ടിങ് കോഴ്‌സ്‌ കാലാവധി 3 മാസം, ഫീസ് 6000 രൂപ. യോഗ്യത - എസ് എസ് എൽ സി പാസ്. അവസാന തീയതി: സെപ്തംബർ 30.


ഡിഒഇടിഎംടി


ഡിജിറ്റൽ ഓഫീസ് എസ്സെൻഷ്യൽ വിത്ത് ടാലി ആൻഡ് മലയാളം ടൈപ്പിങ്‌ സ്കിൽസ് കോഴ്‌സ്‌ കാലാവധി: 3 മാസം. ഫീസ് 6000 രൂപ. വിൻഡോസ് ഓപ്പറേറ്റിങ്‌ സിസ്റ്റം മൈക്രോസോഫ്റ്റ്‌ വേർഡ്, എക്സൽ, പവർ പോയിന്റ് എന്നിവയിൽ ഫോർമാറ്റിങ്‌, എഡിറ്റിങ്‌, പ്രമാണങ്ങളും സ്പ്രെഡ്ഷീറ്റുകളും പഠിക്കുന്നു. യോഗ്യത: എസ്എസ്എൽസി. അവസാന തീയതി: സെപ്തംബർ 30 .


ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്‌റ്റ്‌വെയർ ) - സ്കീം 2023: കാലാവധി 6 മാസം, ഫീസ് 10000 രൂപ. ഇൻഫോർമാറ്റിക്സ്, പിസി ടെക്നിക്കുകൾ, എം എസ് ഓഫീസും ഇന്റർനെറ്റും, ലിനക്സും ഓപ്പൺ ഓഫീസും, ഡാറ്റാ ബേസ് ആപ്ലിക്കേഷനുകൾ, മലയാളം കംപ്യൂട്ടിങ്‌, വെബ് ഡിസൈൻ എന്നിവ കോഴ്സിൽ ഉൾപ്പെടുന്നു. യോഗ്യത - പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത അല്ലെങ്കിൽ മൂന്ന് വർഷ എൻജിനിയറിങ്‌ ഡിപ്ലോമ. പിജിഡിസിഎ കാലാവധി 1 വർഷം. ഫീസ് 25000 രൂപ (ഓരോ സെമസ്റ്ററിനും 12500 രൂപ. നൂതനമായ കംപ്യൂട്ടർ ഭാഷകളും ടൂളുകളും പരിചയപ്പെടുത്തുന്നു. യോധ്യത - അംഗീകൃത സർവകലാശാലാ ബിരുദം. വിവരങ്ങൾക്ക്‌: www.lbs centre.kerala.gov.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home