എൻപിസിഐഎൽ: 330 എക്സിക്യൂട്ടീവ് ട്രെയിനി

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (NPCIL) എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024, 2025 അല്ലെങ്കിൽ 2026 വർഷങ്ങളിലെ ഗേറ്റ് (GATE) സ്കോറിനെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.
ഒഴിവുള്ള തസ്തികകൾ: മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ എന്നീ എൻജിനിയറിങ് വിഭാഗങ്ങളിലായി ആകെ 330 ഒഴിവുണ്ട്. മെക്കാനിക്കൽ - 125, ഇലക്ട്രിക്കൽ - 65, ഇലക്ട്രോണിക്സ് - 50, കെമിക്കൽ - 40, സിവിൽ - 35 ഇൻസ്ട്രുമെന്റേഷൻ - 15 എന്നിങ്ങനെയാണ് അവസരം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിലുടനീളമുള്ള അണുശക്തി വകുപ്പിന്റെ (DAE) കീഴിലുള്ള വിവിധ പ്ലാന്റുകളിലോ സ്ഥാപനങ്ങളിലോ ആസ്ഥാനത്തോ നിയമനംലഭിക്കാം. വിദേശത്തും ജോലിചെയ്യേണ്ടി വന്നേക്കാം.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നോ ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 60% മാർക്കോടെ ബിഇ/ ബിടെക്/ബിഎസ്‌സി (എൻജിനിയറിങ്) അല്ലെങ്കിൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് എംടെക്. ബന്ധപ്പെട്ട വിഷയത്തിൽ സാധുവായ ഗേറ്റ് സ്കോർ (2024/2025/2026) ഉണ്ടായിരിക്കണം.
പ്രായപരിധി (30/04/2026 പ്രകാരം): 26 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാഫീസ്: ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളിലെ പുരുഷന്മാർക്ക് 500 രൂപ. സ്ത്രീകൾ, എസ്സി, എസ്ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, എൻപിസിഐഎൽ ജീവനക്കാർ എന്നിവർക്ക് ഫീസില്ല.
ഗേറ്റ് സ്കോർ മുൻനിർത്തി ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവരെ വ്യക്തിഗത അഭിമുഖത്തിന് വിളിക്കും. അഭിമുഖത്തിലെ പ്രകടനത്തിന്റെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലാണ് അന്തിമ തെരഞ്ഞെടുപ്പ്. അന്തിമ ലിസ്റ്റ് തയ്യാറാക്കുമ്പോൾ ഗേറ്റ് സ്കോറിന് പ്രത്യേക വെയിറ്റേജ് ഉണ്ടായിരിക്കില്ല.
പരീക്ഷാകേന്ദ്രങ്ങൾ (അഭിമുഖ കേന്ദ്രങ്ങൾ): മുംബൈ (മഹാരാഷ്ട്ര), നറോറ (ഉത്തർപ്രദേശ്), കൽപ്പാക്കം (തമിഴ്നാട്), കൈഗ (കർണാടക) . ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30. വെബ്സെെറ്റ്: www.npcilcareers.co.in.









0 comments