കെ-മാറ്റ് 2025: അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാം

തിരുവനന്തപുരം : 2025-26 അദ്ധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (സെഷൻ-II) ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് പ്രൊഫൈൽ പരിശോധിക്കാവുന്നതാണ്.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ‘KMAT 2025-Candidate Portal’ എന്ന ലിങ്കിൽ പ്രൊഫൈൽ പരിശോധിക്കുന്നതിനും ഫോട്ടോ, ഒപ്പ് എന്നിവയിൽ ന്യൂനതകൾ ഉള്ളപക്ഷം തിരുത്തുന്നതിനും പേര്, നാഷണാലിറ്റി തുടങ്ങിയവ തിരുത്തുന്നതിനാവശ്യമായ രേഖകൾ സമർപ്പിക്കുന്നതിനും 23.05.2025, 2.00 PM വരെ വെബ്‌സൈറ്റിൽ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ വിജ്ഞാപനം കാണുക.
ഹെൽപ് ലൈൻ നമ്പർ : 0471 – 2525300 , 2332120, 2338487








0 comments