ad
Deshabhimani

ജുഡീഷ്യൽ സര്‍വീസ് പരീക്ഷ എഴുതാനുള്ള അഭിഭാഷക പരിചയ കലാവധിയിൽ ഇളവ്; ഒരു വര്‍ഷം പിന്നിട്ടവര്‍ക്കും അവസരം

jse
വെബ് ഡെസ്ക്

Published on Aug 21, 2026, 01:12 PM | 1 min read

ന്യൂഡൽഹി: എൻട്രി ലെവൽ ജുഡീഷ്യൽ സര്‍വീസ് പരീക്ഷ എഴുതുന്നതിനുള്ള മൂന്ന് വര്‍ഷത്തെ അഭിഭാഷക പരിചയം ഒരു വര്‍ഷമായി കുറച്ച് സുപ്രീം കോടതി ഉത്തരവായി. 2025 മേയ് മാസത്തിലെ സ്വന്തം വിധിയിലാണ് കോടതി മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.


ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് എ ജി മസീഹ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് വിധി. രണ്ടുപേര്‍ ആവശ്യത്തെ അനുകൂലിച്ചപ്പോൾ ഒരാൾ വിയോജിച്ചു.


പുതിയ ഉത്തരവ് പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ജുഡീഷ്യൽ അക്കാദമിയിലെ ഒരു വർഷത്തെ പരിശീലനം കൂടാതെ ഒരു വർഷത്തെ സ്ട്രക്ചേർഡ് ക്ലർക്ക്ഷിപ്പ് കൂടെ പൂർത്തിയാക്കേണ്ടതുണ്ട്. തുടക്കക്കാരായ അഭിഭാഷകര്‍ക്കും നിയമ ബിരുദധാരികൾക്കും ആശ്വാസമാവുന്നതാണ് വിധി.


മുൻപരിചയം ഇല്ലാത്തവര്‍ക്കും


2025 മേയ് 25-നും 2027 മാർച്ച് 31-നും ഇടയിൽ വിജ്ഞാപനം ചെയ്യുന്ന പരീക്ഷകളിൽ മുൻപരിചയമില്ലാത്തവർക്കും പങ്കെടുക്കാം. ഇവർ തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ വർഷം 'ട്രെയിനി ജുഡീഷ്യൽ ഓഫീസർ' ആയായിരിക്കും നിയമനം നൽകുക. 2027 ഏപ്രിൽ ഒന്നു മുതൽ വിജ്ഞാപനം ചെയ്യുന്ന പരീക്ഷകൾക്ക് പുതിയ ഒരു വർഷത്തെ പ്രവൃത്തിപരിചയ നിബന്ധന പൂർണ്ണമായും ബാധകമായിരിക്കും.


"ജുഡീഷ്യറിയിൽ പ്രവേശിക്കുന്നതിന് മുൻപ് നിയമരംഗത്ത് മുൻപരിചയം വേണമെന്ന തത്വം നിലനിർത്തുമ്പോൾ തന്നെ ഉദ്യോഗാർത്ഥികൾക്ക് അനാവശ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ ഇളവ്" - എന്നും കോടതി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home