ad
Deshabhimani

ദേവപ്രിയയ്ക്ക് കരുതലായി സ്‌നേഹവീട്; പിണറായി വിജയന്‍ താക്കോൽ കൈമാറി

Pinarayi Vijayan Hands Over 'Snehaveedu' Key Devapriya

ദേവപ്രിയയുടെ വീടിന്റെ താക്കോൽ കൈമ്മാറ്റചടങ്ങിൽ പിണറായി വിജയൻ നാടമുറിച്ച് വീടിനുള്ളിലേക്ക് പ്രവേശിക്കുന്നു. സമീപം ദേവപ്രിയ

വെബ് ഡെസ്ക്

Published on Aug 21, 2026, 12:25 PM | 1 min read

കട്ടപ്പന: സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ റെക്കോഡോടെ സുവര്‍ണനേട്ടം കൈവരിച്ച കാല്‍വരിമൗണ്ട് പാലത്തുംതലയ്ക്കല്‍ ദേവപ്രിയ ഷൈബുവിനും കുടുംബത്തിനുമായി സിപിഐ എം ജില്ലാ കമ്മിറ്റി നിര്‍മിച്ച വീടിന്റെ താക്കോല്‍ പ്രതിപക്ഷ നേതാവും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ കൈമാറി.


25 ലക്ഷം രൂപ മുതല്‍മുടക്കില്‍ കാല്‍വരിമൗണ്ട് കൂട്ടക്കല്ല്- കാമാക്ഷി റോഡരികില്‍ നാലുകിടപ്പുമുറികളും ഹാളും സിറ്റ്ഔട്ടും അടുക്കളയും വര്‍ക്ക് ഏരിയയും ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളുമുള്ള വീടാണ് പൂര്‍ത്തീകരിച്ചത്.


ദേവഭവൻ എന്നാണ് വീടിന്റെ പേര്. ഡിവൈഎഫ്ഐ 5 ലക്ഷം രൂപയുടെ ഫർണിച്ചറുകളും, മഹിളാ അസോസിയേഷനും കർഷകസംഘവും മറ്റ് വീട്ടുപകരണങ്ങളും കൈമാറി.


കായികമേളയില്‍ റെക്കോഡ് തിരുത്തിക്കുറിച്ചയുടന്‍ തന്നെ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, വീട് നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. 2025 ഒക്ടോബര്‍ 29ന് വീടിന് കല്ലിട്ടു.


വീട്ടിലേക്ക് ആവശ്യമായ കട്ടിലുകള്‍, കിടക്കകള്‍, സെറ്റി, ഡൈനിങ് ടേബിള്‍, കസേരകള്‍ തുടങ്ങിയ ഫര്‍ണിച്ചറുകള്‍ ഡിവൈഎഫ്ഐ, ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ കമ്മിറ്റികള്‍ വാങ്ങി നല്‍കിയിരുന്നു.


ചടങ്ങിൽ നേതാക്കളായ കെ കെ ജയചന്ദ്രന്‍, എം എം മണി, സി വി വര്‍ഗീസ്, കെ പി മേരി, റോമിയോ സെബാസ്റ്റ്യന്‍, എം ജെ മാത്യു, പി ബി സബീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home