ad
Deshabhimani

ബാങ്ക് ഓഫ് ബറോഡയിൽ 2482 ലോക്കൽ ബാങ്ക് ഓഫീസർ

Bank of Baroda
വെബ് ഡെസ്ക്

Published on Aug 24, 2026, 07:21 AM | 1 min read

ബാങ്ക് ഓഫ് ബറോഡ (Bank of Baroda) വിവിധ സംസ്ഥാനങ്ങളിലെ ശാഖകളിലായി 2482 ലോക്കൽ ബാങ്ക് ഓഫീസർ (LBO) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെഗുലർ വ്യവസ്ഥയിലുള്ള ഈ തസ്തികകളിലേക്ക് യോഗ്യരായ ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. കേരളത്തിൽ 49 ഒഴിവാണുള്ളത് (പുതിയ ഒഴിവുകൾ 40, മുൻവർഷത്തെ നികത്താത്ത ഒഴിവുകൾ 9). ഉദ്യോഗാർഥികൾ ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത്, ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.


തെരഞ്ഞെടുക്കുന്നവർക്ക് ആദ്യ 12 വർഷം അല്ലെങ്കിൽ സ്കെയിൽ -4 ലേക്ക് പ്രൊമോഷൻ ലഭിക്കുന്നത് വരെ അപേക്ഷിച്ച സംസ്ഥാനത്ത് തന്നെയായിരിക്കും നിയമനം. അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇതിനൊപ്പം ആർബിഐയുടെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ ഓഫീസർ കേഡറിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് തുടങ്ങിയ മേഖലകളിലെ സർട്ടിഫിക്കേഷനുകൾ ഉള്ളവർക്ക് മുൻഗണന. പ്രായപരിധി: 21–30. നിയമാനുസൃത ഇളവ്‌ ലഭിക്കും.


ഓൺലൈൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ അല്ലെങ്കിൽ പേഴ്‌സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്. ഇതിനുപുറമെ പ്രാദേശിക ഭാഷാ പ്രാവീണ്യം അളക്കുന്ന ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റും (LPT) ഉണ്ടാകും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 850 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് 175 രൂപ അടച്ചാൽ മതിയാകും. www.bankofbaroda.in വഴി അപേക്ഷിക്കണം. അവസാന തീയതി സെപ്‌തംബർ ഏഴ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home