ad
Deshabhimani

ഇഗ്നോ: പ്രവേശന തീയതി നീട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 07, 2019, 05:21 PM | 0 min read


തിരുവനന്തപുരം
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജനുവരിയിൽ ആരംഭിക്കാനിരുന്ന അക്കാഡമിക് സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, പി ജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്  കോഴ‌്സുകളിലേക്കുള്ള പ്രവേശനം തിങ്കളാഴ്ച വരെ നീട്ടി.

റൂറൽ ഡെവലപ്മെൻറ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലിഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾറ്റ‌് എഡ്യൂക്കേഷൻ, ഡെവലപ്മെൻറ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കൊമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെൻറ്, കൗൺസലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്  എന്നീ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ‌്സുകൾക്ക‌് അപേക്ഷിക്കാം. അപേക്ഷകൾ https://onlineadmission.ignou.ac.in/ ലിങ്കിൽ ഓൺലൈനായി സമർപ്പിക്കണം.  ജനുവരിയിൽ രജിസ്റ്റർ ചെയ്തവർക്ക‌്   അപേക്ഷയുടെ നില പരിശോധിക്കാനും ന്യൂനതകൾ നീക്കം ചെയ്യാനും സൗകര്യമുണ്ട‌്. വിവരങ്ങൾക്ക‌്: 0471 - 2344113 / 2344120.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home