ad
Deshabhimani

കേരളത്തിൽ വെള്ളിയാഴ്ച ഡ്രൈ ഡേ‌

DRY DAY.
വെബ് ഡെസ്ക്

Published on Jun 25, 2026, 05:50 PM | 1 min read

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരളത്തിൽ വെള്ളിയാഴ്ച സമ്പൂർണ 'ഡ്രൈ ഡേ'. ഇതനുസരിച്ച് സംസ്ഥാനത്തെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും വെള്ളിയാഴ്ച അടഞ്ഞുകിടക്കും. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് തീരുമാനം.


ഓരോ വർഷവും ജൂൺ 26നാണ് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിനും അവയുടെ അനധികൃത കടത്തിനും എതിരെ ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ, 1987 ഡിസംബറിൽ ചേർന്ന ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലിയാണ് ഈ ദിനം നിശ്ചയിച്ചത്.


ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിൽ എക്സൈസ്, സാമൂഹികനീതി വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ചേർന്ന് വിപുലമായ ബോധവൽക്കരണ പരിപാടികളും ലഹരി വിരുദ്ധ പ്രതിജ്ഞകളും സംഘടിപ്പിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home