ബാങ്ക് ഓഫ് ബറോഡയിൽ 419 പ്രൊഫഷണൽ ഒഴിവ്

ബാങ്ക് ഓഫ് ബറോഡയുടെ എംഎസ്എംഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) ബാങ്കിങ് വിഭാഗത്തിൽ റെഗുലർ, കരാർ അടിസ്ഥാനത്തിലുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വിജ്ഞാപനങ്ങളിലുമായി മൊത്തം 419 ഒഴിവാണുള്ളത്.
റെഗുലർ തസ്തികകൾ (ഒഴിവ്: 166). തസ്‌തികകൾ- സീനിയർ മാനേജർ - എംഎസ്എംഇ റിലേഷൻഷിപ്പ് (MMG/S-III): 113. പ്രായം: 30- 40 വയസ്. സീനിയർ മാനേജർ - ക്രെഡിറ്റ് അനലിസ്റ്റ് (MMG/S-III): 19. പ്രായം: 29-37 വയസ്. മാനേജർ - ക്രെഡിറ്റ് അനലിസ്റ്റ് (MMG/S-II): 34 പ്രായം: 25-34 വയസ്.
കരാർ തസ്തികകൾ (ഒഴിവ്: 253) 5 വർഷത്തെ പ്രാരംഭ കാലയളവിലേക്കാണ് ഈ നിയമനം. 5 വർഷം കൂടിനീട്ടാൻ സാധ്യതയുണ്ട്.
തസ്‌തികകൾ: അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് - എംഎസ്എംഇ റിലേഷൻഷിപ്പ്: 14 . പ്രായം: 26- – 36 വയസ്. ഡെപ്യൂട്ടി മാനേജർ - എംഎസ്എംഇ റിലേഷൻഷിപ്പ്: 62. പ്രായം: 24- –34 വയസ്. അസിസ്റ്റന്റ് മാനേജർ - എംഎസ്എംഇ സെയിൽസ്: 177. പ്രായം: 22–32 വയസ്.
യോഗ്യത: എല്ലാ തസ്തികകളിലേക്കും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം നിർബന്ധമാണ്. എംബിഎ, പിജിഡിഎംഅല്ലെങ്കിൽ സിഎ പോലുള്ള പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് മുൻഗണന. അതത് തസ്തികകളിൽ നിശ്ചിത വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
തെരഞ്ഞെടുപ്പ് രീതി: ഓൺലൈൻ ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈൻ പരീക്ഷയിൽ റീസണിങ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, പ്രൊഫഷണൽ നോളജ് എന്നിവയിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടാകും.
അപേക്ഷാ ഫീസ്: 850 രൂപ. എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക്: 175 രൂപ. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി (https://bankofbaroda.bank.in) ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 26. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റിലെ 'Current Opportunities' എന്ന വിഭാഗം കാണുക.










0 comments