സതേൺ റെയിൽവേയിൽ വിരമിച്ചവർക്ക് 245 അവസരം

ദക്ഷിണ റെയിൽവേയുടെ തിരുച്ചിറപ്പള്ളി ഡിവിഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 245 ഒഴിവുണ്ട്. റെയിൽവേയിൽനിന്ന് വിരമിച്ചവർക്കുള്ള പുനർനിയമനമാണിത്. വിവിധ വകുപ്പുകളിൽ കരാർ വ്യവസ്ഥയിലാണ് നിയമനം. തസ്തികകളും ഒഴിവും: സൂപ്പർവൈസർ (എസ്എസ്ഇ/ജെഇ)--- 18, ടെക്‌നീഷ്യൻ ഇൻ ഓൾ ഗ്രേഡ്സ് -65, സൂപ്പർവൈസർ (എസ്എസ്ഇ)-24, അസിസ്റ്റന്റ്സ് -10, ടെക്നീഷ്യൻ -I( പവർ ആൻഡ് ടിഎൽ) -28, സൂപ്പർ വൈസേഴ്സ് (മെക്ക് ആൻഡ് ഇലക്ട്രിക്) -6, ലാബ് അറ്റെൻഡന്റ് (സിഎംടി ലാബ്)-2, ചീഫ് ഇൻസ്ട്ര-ക്ടർ (സിഎൽഐ) -2, ലോക്കോ ഇൻസ്പെക്ടർ (സിഎൽഐ/എൽപി)-3, സീനിയർ ഇൻസ്‌ട്രക്ടർ (സിഎൽഐ/എൽപി)-1, ക്രൂ കൺട്രോളേഴ്‌സ് (സിഎൽഐ/എൽപി/ടിഐ) -9, എസ്എസ്ഇ (ഡിആർജി) -3, എസ്എസ്ഇ/ജെഇ/വർക്സ്-2, ബ്ലാക്ക് സ്മിത്ത്(ടെ ക്)-10, ട്രാക്ക് മെയിന്റെയിനർ-20, നഴ്സിങ് സൂപ്രണ്ട്-5, ഫാർമസിസ്റ്റ്-2, റേഡിയോഗ്രാഫർ- 2, എച്ച് ആൻഡ് എംഐ കാറ്റഗറി -3, ഫീൽഡ് വർക്കർ -1, ഡ്രസ്സർ-II/ഡ്രസ്സർ-III -6, പി മാൻ- 10, ഷണ്ടിങ് മാസ്റ്റർ- 1, കൺട്രോളർ- 1. പ്രായം: 65 വയസ്. വെബ്സൈറ്റിൽ നൽകിയിരുക്കുന്ന നിർദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് നേരിട്ടോ തപാൽ മുഖേനയോ നൽകാം. വിശദവിവരങ്ങൾക്ക് www.sr.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക.









0 comments