21 July Sunday

വലന്റെയ്ൻസ് ദിനത്തിൽ പ്രണയത്തിന്റെ ആൽബം എം ടി പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Feb 16, 2023

കൊച്ചി> മലയാളത്തിലെ ആദ്യ ഫോട്ടോപോയട്രി 'പ്രണയത്തിന്റെ ആൽബം' എം ടി വാസുദേവൻ നായർ പ്രകാശനം ചെയ്തു. സാമൂഹിക പ്രവർത്തക ടെസി മരിയ ലേനോർഡ് ഏറ്റുവാങ്ങി. വലന്റെയ്ൻസ് ദിനത്തിൽ എം ടി യുടെ വസതിയിൽ നടന്ന ചടങ്ങിൽ വെറുപ്പും വിദ്വേഷവും വിഭജനങ്ങൾ തീർക്കുമ്പോൾ ധീരമായ് പ്രണയിക്കുന്നവർക്കും പ്രണയത്തിൽ ജീവിക്കുന്നവർക്കും സ്നേഹസൗഹൃദങ്ങൾക്കുമായാണ് 'പ്രണയത്തിന്റെ ആൽബം' സമർപ്പിച്ചിരിക്കുന്നത്.

ജയചന്ദ്രൻ മുണ്ടേല അധ്യക്ഷനായി. ജോസഫൈൻ സെബാസ്റ്റിയൻ, ഭഗീഷ് കെ ഒഞ്ചിയം എന്നിവർ സംസാരിച്ചു. ഇ കെ ഗോപി മേപ്പയൂർ സ്വാഗതവും സ്വാതി ആർ നന്ദിയും പറഞ്ഞു. കവിയും ഗാനരചയിതാവുമായ കെ ജി സൂരജ് പകർത്തിയ നൂറ് ചിത്രങ്ങളും കവിതാശകലങ്ങളുമാണ് ഉള്ളടക്കത്തിലുള്ളത്. അമേഷ് ലാൽ ബോധി മീഡിയയാണ് രൂപകൽപ്പന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top