ad
Deshabhimani

സ്കോഡ ഓക്ടാവിയ വീണ്ടും വരുന്നു

scoda
വെബ് ഡെസ്ക്

Published on Sep 25, 2025, 02:30 PM | 1 min read

സ്കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ പ്രീമിയം സെഡാനായ ഒക്ടാവിയയെ കൂടുതൽ സ്പോർട്ടിയർ പതിപ്പിൽ രാജ്യത്ത് വീണ്ടും അവതരിപ്പിക്കുന്നു.

ചെക്ക് വാഹന നിർമ്മാതാക്കളുടെ ഒക്ടാവിയ ആർ‌എസിന്റെ  ബുക്കിംഗ് ഒക്ടോബറിൽ ആരംഭിക്കും. നവംബറിൽ ഡെലിവറികൾ പ്രതീക്ഷിക്കാം എന്നാണ് കമ്പനി അറിയിക്കുന്നത്.


ഇന്ത്യയിലെ കമ്പനിയുടെ ആദ്യ മോഡലായിരുന്നു ഒക്ടാവിയ. പിന്നീട് 2023 ൽ അത് നിർത്തലാക്കി. ഇന്ത്യയിൽ സ്കോഡയുടെ 25 വർഷത്തെ പാരമ്പര്യം ഒരു ഒരു കാറിലൂടെ നിർവചിക്കപ്പെട്ടതാണ് ഒക്ടാവിയ എന്ന് കമ്പനി വിശേഷിപ്പിക്കുന്നു. 2004 ൽ രാജ്യത്തെ ആദ്യത്തെ ടർബോ-പെട്രോൾ പാസഞ്ചർ കാറായാണ് ഒക്ടാവിയ RS അതിന്റെ സ്ഥാനം നേടിയത്. BS6 ഫേസ്-2 നിയന്ത്രണങ്ങൾ കാരണമാണ് 2023 ഏപ്രിലിൽ നിർത്തലാക്കിയത്.


ഔദ്യോഗിക വിവരങ്ങൾ പ്രകാരം തുടക്കത്തിൽ സ്കോഡ നാലാം തലമുറ ഒക്ടാവിയ RS-ന്റെ 100 യൂണിറ്റുകൾ മാത്രമേ ഇറക്കുമതി ചെയ്യുകയുള്ളൂ. പ്രീ-ബുക്കിംഗുകൾ ഒക്ടോബർ 6 ന് ആരംഭിക്കും,

 

GSR 870 നിയമപ്രകാരമാണ് വാഹന നിർമ്മാതാക്കൾ ഇന്ത്യയിലേക്ക് വാഹന മോഡലുകൾ ഇറക്കുമതി ചെയ്യുന്നത്. ഇത് പ്രകാരം കമ്പനികൾക്ക് ഒരു UK അല്ലെങ്കിൽ ജപ്പാൻ സ്പെസിഫിക്കേഷൻ ഉണ്ടായിരിക്കണം. സ്കോഡ കാറുകൾ UK സ്പെക്കാണ്. യഥാർത്ഥത്തിൽ ചെക്ക് റിപ്പബ്ലിക്കിൽ നിർമ്മിച്ചതാണ്.


octavia


ആഗസ്ത് വരെ സ്കോഡ നിർമ്മാതാക്കൾ 46,600 കാറുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഏകദേശം 35,000 കാറുകൾ ആയിരുന്നു. രാജ്യത്തെ വിപണി വിഹിതം ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പാസഞ്ചർ വാഹന വിഭാഗത്തിൽ സ്കോഡ നിർമ്മാതാക്കൾക്ക് ഒരു ശതമാനത്തിൽ താഴെയാണ് രാജ്യത്തെ വിപണി വിഹിതം.


CBU റൂട്ടിൽ എത്തുന്ന 2025 സ്കോഡ ഒക്ടാവിയ RS, ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.0 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് നൽകുന്നത്. 261bhp കരുത്തും 370Nm ടോർക്കും വികസിപ്പിക്കുന്നതിനായി ട്യൂൺ ചെയ്‌തിരിക്കുന്നു. കാറിന് ഡൈനാമിക് ഷാസിസ് കൺട്രോൾ (DCC) കുറഞ്ഞിരിക്കും എന്നതാണ് വിമർശനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home