കനത്ത നഷ്ടങ്ങൾ

india in 2024
വെബ് ഡെസ്ക്

Published on Jan 01, 2025, 12:38 AM | 2 min read

സീതാറാം യെച്ചൂരി

സിപിഐ എം ജനറൽ സെക്രട്ടറിയും മുൻ രാജ്യസഭാ അംഗവുമായ സീതാറാം യെച്ചൂരി (72). 2015 ഏപ്രിൽമുതൽ ജനറൽ സെക്രട്ടറി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഡൽഹി എയിംസിൽ അന്ത്യം.


ബുദ്ധദേവ് ഭട്ടാചാര്യ

സിപിഐ എം മുതിർന്ന നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ്‌ ഭട്ടാചാര്യ(80). 2000 മുതൽ 2011 വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി.


മൻമോഹൻ സിങ്

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്‌ (92). 2004 മെയ്‌ മുതൽ- 2014 മെയ്‌ വരെ പ്രധാനമന്ത്രി.

റിസർവ്‌ ബാങ്ക്‌ ഗവർണറായും ആസൂത്രണ കമീഷൻ ഉപാധ്യക്ഷനായും പ്രവർത്തിച്ചു.


എസ്‌ എം കൃഷ്ണ

കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര വിദേശകാര്യമന്ത്രിയുമായ എസ് എം കൃഷ്‌ണ (92).


നട്‌വർ സിങ്‌

മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ കെ നട്‍വർ സിങ് (93).


രത്തൻ ടാറ്റ

പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ (86).1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാന്‍


ഫാലി എസ് നരിമാൻ

ഇന്ത്യൻ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായി സേവനമനുഷ്‌ഠിച്ച ഭരണഘടനാ വിദഗ്‌ധൻ ഫാലി എസ് നരിമാൻ (95).


എ ജി നൂറാനി

പ്രമുഖ ധൈഷണികനും നിയമജ്ഞനും ഭരണഘടനാവിദ​​ഗ്ധനും മനുഷ്യാവകാശപോരാളിയും എഴുത്തുകാരനുമായ എ ജി നൂറാനി എന്ന അബ്ദുൾ ​ഗഫൂർ നൂറാനി (94).


സാക്കിർ ഹുസൈൻ

വിഖ്യാത തബല മാന്ത്രികൻ ഉസ്‌താദ് സാക്കിർ അലി ഹുസൈൻ (73). ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിൽ അന്ത്യം.


ശ്യാം ബെനഗൽ

ദാദാ സാഹബ് ‌ഫാൽക്കെ പുരസ്‍കാര ജേതാവും മുതിർന്ന ചലച്ചിത്രകാരനുമായ ശ്യാം ബെനഗൽ (90).


പങ്കജ്‌ ഉധാസ്‌

പ്രശസ്ത ഗസൽ ഗായകനും പത്മശ്രീ ജേതാവുമായ പങ്കജ്‌ ഉധാസ്‌ (73).


കുമാർ സാഹ്‌നി

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന കുമാർ സാഹ്നി (83).


റാമോജി റാവു

റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു (87). ഈടിവി, ഈനാടു അടക്കമുള്ള വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയായിരുന്നു.


യാമിനി കൃഷ്‌ണമൂർത്തി

പ്രശസ്‌ത ഭരതനാട്യം, കുച്ചിപ്പുടി നർത്തകി യാമിനി കൃഷ്ണമൂർത്തി (83).


പണ്ഡിറ്റ്‌ രാം നാരായൺ

ലോക പ്രശസ്ത സാരംഗി വാദകൻ പണ്ഡിറ്റ്‌ രാം നാരായൺ (96).




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home