print edition ഭരണത്തിൽ പങ്കാളിയാകാൻ പ്രതിഭകളെ ക്ഷണിച്ച് മംദാനി

ന്യൂയോർക്ക്
ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ സൊഹ്‌റാൻ മംദാനി തന്റെ ഭരണത്തിൽ പങ്കാളിയാകാൻ നഗരത്തിലെ വിവിധ മേഖലകളിലെ പ്രതിഭകളെ ക്ഷണിച്ചു. നഗരത്തിന്റെ ഭരണനിർവഹണത്തിന് മികച്ച പ്രതിഭകളെ തിരയുകയാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. കാലാവസ്ഥ, ആരോഗ്യം, പാർപ്പിടം, അടിസ്ഥാന സൗകര്യങ്ങൾ, കുടിയേറ്റ നീതി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് ലിങ്കും അദ്ദേഹം പങ്കുവച്ചു. ജനുവരി ഒന്നിനാണ് മംദാനി മേയറായി ചുമതലയേൽക്കുക.
അതേസമയം, മംദാനിയുടെ വിജയത്തിലുള്ള അനിഷ്‌ടം യുഎസ് പ്രസിഡന്റ ഡോണാൾഡ് ട്രംപ് വീണ്ടും പ്രകടിപ്പിച്ചു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ സൊഹ്‌റാൻ മംദാനി വിജയിച്ചതോടെ അമേരിക്കയുടെ "പരമാധികാരം അൽപ്പം നഷ്ടപ്പെട്ടു' എന്ന് ട്രംപ് പറഞ്ഞു. ന്യൂയോർക്ക് കമ്യൂണിസ്റ്റ് ക്യൂബയോ സോഷ്യലിസ്റ്റ് വെനസ്വേലയോ ആയി മാറുമെന്നും ന്യൂയോർക്കുകാർ ഫ്ലോറിഡയിലേക്ക് പലായനം ചെയ്യേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.









0 comments