ad
Deshabhimani

print edition എബോള പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ

Congo Ebola

കോംഗോയിലെ വിരുങ്ഗ ആശുപത്രിയിൽ പ്രവേശനം അനുവദിക്കുന്നതിന് മുൻപേ സന്ദർശകയുടെ ശരീര താപനില പരിശോധിക്കുന്ന ജീവനക്കാരൻ | PHOTO: AFP

വെബ് ഡെസ്ക്

Published on May 18, 2026, 12:00 AM | 1 min read

കിൻഷാസ: ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോയിലും ഉഗാണ്ടയിലും എബോള പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയിലെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിൽ പൊട്ടിപ്പുറപ്പെട്ട രോഗബാധയിൽ 88 പേർ മരിച്ചു. മുന്നൂറിലധികം പേർക്ക്‌ രോഗം സംശയിക്കുന്നുണ്ട്‌.


തലസ്ഥാനമായ കിൻഷാസയിലും എബോള സ്ഥിരീകരിച്ചിട്ടുണ്ട്. ഉഗാണ്ട തലസ്ഥാനമായ കമ്പാലയിലും കോംഗോയിൽ നിന്നെത്തിയ ഒരാൾ രോഗം ബാധിച്ച് മരിച്ചു. ഇറ്റൂരി പ്രവിശ്യയിൽ നിന്ന് ഉഗാണ്ടയിലേക്കും ദക്ഷിണ സുഡാനിലേക്കും ആളുകൾ നിരന്തരം യാത്ര ചെയ്യുന്നത് രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത വർധിപ്പിക്കുന്നതായി ഡബ്ള്യു എച്ച്‌ ഒ അറിയിച്ചു.


അപൂർവമായ ബുണ്ടിബുഗ്യോ എന്ന വൈറസ് വകഭേദമാണ് ഇപ്പോൾ പടരുന്നത്. അംഗീകൃത വാക്സിനുകളോ മരുന്നുകളോ ലഭ്യമല്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home