വിയത്‌നാം വീരേതിഹാസത്തിന് അരനൂറ്റാണ്ട്

ഹോചിമിൻ സിറ്റി : അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണത്തെ ചെറുത്തുതോൽപ്പിച്ച വിയത്‌നാമിന്റെ വീരേതിഹാസത്തിന് അമ്പതാണ്ടിന്റെ തിളക്കം. കമ്യൂണിസ്റ്റുകാരെ ഉന്മൂലനംചെയ്യാനെത്തിയ അമേരിക്ക വർഷങ്ങളോളം ക്രൂരമായ ആക്രമണം നടത്തിയിട്ടും ജനത കീഴടങ്ങിയില്ല. വിയത്‌നാം, ലാവോസ്, കംബോഡിയ എന്നിവിടങ്ങളിൽ ദക്ഷിണ വിയത്‌നാം കേന്ദ്രമാക്കി അമേരിക്കയും കമ്യൂണിസ്റ്റ് വിരുദ്ധ രാജ്യങ്ങളും നടത്തിയ ആക്രമണത്തെ നേരിടാൻ ഉത്തര വിയത്‌നാമിനെ സോവിയറ്റ് യൂണിയനും ചൈനയും പിന്തുണച്ചു. 1975 ഏപ്രിൽ 30ന് ദക്ഷിണ വിയത്‌നാമിന്റെ തലസ്ഥാനമായ സൈഗോൺ ഉത്തര വിയത്‌നാം പടിച്ചടക്കിയതോടെ യുദ്ധം അവസാനിച്ചു.
ഹോചിമിൻ സിറ്റിയിൽ വിയത്‌നാം യുദ്ധത്തിന്റെ അനുസ്മരണ പരിപാടിയിൽ അമേരിക്കക്ക് ക്ഷണമില്ല. ബുധനാഴ്‌ചത്തെ സൈനികപരേഡിനായുള്ള ഫൈനൽ റിഹേഴ്സലിൽ പ്രഖ്യാപിച്ച അതിഥിപട്ടികയിൽ അമേരിക്കയില്ല. എക്കാലവും വിയ്‌തനാമിനൊപ്പം പൊരുതിയ ലാവോസ്, കംബോഡിയ, ഉറ്റസുഹൃത്തുക്കളായ ക്യൂബ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും.









0 comments