യുഎസ് ഷട്ട്ഡൗൺ തുടരുന്നു; ഔദ്യോഗിക കൂട്ടപിരിച്ചുവിടൽ ആരംഭിച്ചു

വാഷിംഗ്‌ടൺ: യുഎസ് ഷട്ട്ഡൗൺ പത്താം നാളും തുടരുമ്പോൾ ഔദ്യോഗിക കൂട്ടപ്പിരിച്ചുവിടലുമായി ഭരണകൂടം. നിർബന്ധമായും വേണം എന്ന് തോന്നാത്ത ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാനായി ആർഐഎഫ് (റിഡക്ഷൻ ഇൻ ഫോഴ്‌സ്) ആരംഭിച്ചു.
പിരിച്ചുവിടൽ ആരംഭിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റ് ഡയറക്ടർ എക്‌സിൽ പോസ്റ്റ് പങ്കുവച്ചു. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരെയാകും ആദ്യം പിരിച്ചുവിടുക. എത്ര പേരെ പിരിച്ചുവിടും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ശമ്പളമില്ലാതെ അവധി, കൂട്ടപിരിച്ചുവിടൽ എന്നിവ ഷട്ട്ഡൗണിൽ ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് യുഎസ് ഭരണകൂടം നേരത്തെ തന്നെ അറിയിച്ചിരുന്നു.
ഷട്ട്ഡൗൺ തുടങ്ങിയ ശേഷം പല സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം താറുമാറായിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ജനജീവിതം ദുസ്സഹമായ അവസ്ഥയിലാണ്. ആശുപത്രികളുടെയും മറ്റ് ആവശ്യസ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ ഷട്ട് ഡൗൺ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.









0 comments